CMDRF

മുൻകരുതലുമായി തമിഴ്നാട് ; മഴ കനക്കുന്നതിന് മുന്നോടിയായി പരിശോധന

മുൻകരുതലുമായി തമിഴ്നാട് ; മഴ കനക്കുന്നതിന് മുന്നോടിയായി പരിശോധന
മുൻകരുതലുമായി തമിഴ്നാട് ; മഴ കനക്കുന്നതിന് മുന്നോടിയായി പരിശോധന

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എൻജിനീയർ എസ് രമേശിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.കേരളത്തിൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്നാടിന്റെ നടപടി. അണക്കെട്ടിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് തമിഴ്നാട്ടിലെ ജലവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതിനുമായിരുന്നു ഉദ്യോ​ഗസ്ഥരുടെ സന്ദർശനം.

റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ ഇപ്പോൾ 138 അടി വെള്ളം സംഭരിക്കാന്‍ കഴിയും. 131 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

അണക്കെട്ടിൻ്റെ കെട്ടുറപ്പിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി തന്നെ ഒട്ടേറെ പ്രചരണങ്ങൾ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടും എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇവയിൽ ഏറെയും. എന്നാൽ ഇത്തരം ആരോപണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവും ഇല്ല എന്നുള്ളതാണ് വാസ്തവം.

പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്ന് ജലസേചന വകുപ്പ് അറിയിച്ചത്. ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡിപിആർ) കരട് തയാറായി.

Top