CMDRF

കുവൈത്തില്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ പരിശോധന

കുവൈത്തില്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ പരിശോധന
കുവൈത്തില്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ പരിശോധന. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷനിലെ മുബാറക്കിയ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അലി ഹാഷിം അല്‍ കന്ദാരി അറിയിച്ചു.

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കേടായ മാംസം ഉള്‍പ്പെടെ വില്‍പ്പനക്ക് വെച്ചതായി അധികൃതര്‍ കണ്ടെത്തി. ഇറച്ചിയുടെ സ്വാഭാവിക നിറം, ആകൃതി, മണം എന്നിവയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ, മായം കലര്‍ന്ന ഭക്ഷണത്തിന്റെ വില്‍പ്പന, സ്രോതസ്സ് രേഖപ്പെടുത്താത്തത്, ന്യട്രീഷനല്‍ വിവരങ്ങള്‍ രേഖപ്പെടുത്താത് എന്നീ നിയമലംഘനങ്ങളും ശരിയായ ലൈസന്‍സ് ഇല്ലാതെ ഒരു സ്ഥാപനം പ്രവര്‍ത്തിച്ചതായും അധികൃതര്‍ കണ്ടെത്തി.

Top