അബുദാബി: യുഎഇയിലെ ലേബർ ക്യാംപുകളിൽ നിലവിൽ ഏകദേശം 15 ലക്ഷം തൊഴിലാളികൾ താമസിക്കുന്നതായി വെളിപ്പെടുത്തി അധികൃതര്‍. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യകതമാക്കിയത് 1,800ലേറെ കമ്പനികൾ ഇലക്ട്രോണിക് ലേബര്‍ അക്കൊമൊഡേഷന്‍ സംവിധാനത്തിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്.
തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കാൻ യുഎഇ അധികൃതർ ശക്തമായ നടപടികൾ തുടങ്ങിയിരിക്കുകയാണ്. ഇതോടെ വിവിധ ക്യാമ്പുകളിൽ മെയ് 20 മുതൽ ജൂൺ 7 വരെ നടത്തിയ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനങ്ങളിൽ ശീതീകരണ സംവിധാനങ്ങളുടെ അഭാവം, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ സുരക്ഷിതമല്ലാത്ത സംഭരണം, ശുചിത്വം പാലിക്കാത്തത് എന്നിവയൊക്കെയാണ് ഉൾപ്പെടുന്നത് .
Also Read: അബുദാബി കിരീടാവകാശി ഇന്ത്യ സന്ദര്‍ശിക്കും
നിലവിൽ നിയമലംഘനം കണ്ടെത്തിയ ചില കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലർക്ക് പിഴയും ചുമത്തിയിട്ടുമുണ്ട്. അതേസമയം താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചില കമ്പനികൾക്ക് ഒരു മാസം സമയം അനുവദിക്കുകയും ചെയ്തു.