CMDRF

ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അക്കൗണ്ടുകളില്‍ നിന്ന് സ്വകാര്യ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഒരു സുരക്ഷാ സന്ദേശം ഇന്‍സ്റ്റഗ്രാം പുറപ്പെടുവിക്കും

ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം
ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലൈംഗിക ചൂഷണങ്ങള്‍ ഗണ്യമായി വളരുമ്പോൾ അവയ്‌ക്കെല്ലാം തടയിടാനുള്ള ഒരുക്കത്തിലാണ് സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമായ ഇന്‍സ്റ്റഗ്രാം. ലൈംഗിക ചൂഷണങ്ങള്‍ നടത്തിയുള്ള തട്ടിപ്പുകളും വ്യാപകമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയടക്കം നഗ്ന ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തി നടത്തുന്ന തട്ടിപ്പുകൾ ദിനം പ്രതി വർധിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഇന്‍സ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളെ, പ്രത്യേകിച്ച് കൗമാരക്കാരെ, ലൈംഗിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരിട്ടുള്ള സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീന്‍ഷോട്ടുകളോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗുകളോ പ്ലാറ്റ്ഫോം ഇനി അനുവദിച്ചേക്കില്ല. ഒരു തവണ മാത്രം കാണാനും റിപ്ലേ നല്‍കാന്‍ അനുമതി നല്‍കുന്നതിനുള്ള ഓപ്ഷനടക്കം പുതിയ അപ്‌ഡേഷനില്‍ ഉണ്ടാകും.

Also Read: വെയിറ്റ് എ മിനുട്ട്…വരുന്നു ചരിത്രത്തിലെ ഏറ്റവും വിലയേറിയ സാംസങ് ഫോണ്‍

കൗമാരക്കാര്‍ക്കായി അടുത്തിടെ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ട് എന്ന പേരില്‍ പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീച്ചറുകള്‍. ഈ അക്കൗണ്ടുകളിലൂടെ അവരെ ബന്ധപ്പെടാവുന്നവരെ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക്, പ്രത്യേകിച്ച് പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകള്‍ക്ക്, കൗമാരക്കാര്‍ക്ക് ഫോളോ അഭ്യര്‍ത്ഥനകള്‍

അയയ്ക്കുന്നത് ബുദ്ധിമുട്ടാക്കാനുള്ള നടപടികളും ഇന്‍സ്റ്റഗ്രാം സ്വീകരിക്കും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അക്കൗണ്ടുകളില്‍ നിന്ന് സ്വകാര്യ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഒരു സുരക്ഷാ സന്ദേശം ഇന്‍സ്റ്റഗ്രാം പുറപ്പെടുവിക്കും. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളില്‍ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ലിസ്റ്റുകള്‍ മറയ്ക്കാനും ഇന്‍സ്റ്റ ലക്ഷ്യമിടുന്നു.

Top