മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹന്‍ലാല്‍ ശോഭന. ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L 360 എന്ന ചിത്രത്തിലാണ് ഈ ഹിറ്റ് ജോഡികള്‍ ഒന്നിക്കുന്നത്. ഇവരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയായ അമൃത വര്‍ഷിണി. ഇന്‍സ്റ്റഗ്രാമില്‍ കണ്ടെന്റ് ക്രീയേറ്റര്‍ ആയ അമൃത വര്‍ഷിണി വിദ്യാത്ഥിയാണ്. ഏറെ കാലമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയ്ക്ക് നിരവധി ഫോളോവേര്സ് ഉണ്ട്. ചിത്രത്തില്‍ അമൃതയുടെ സീനുകള്‍ ചിത്രീകരണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെയാണ് L 360 ല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.