ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആൺസുഹൃത്തിന്റെ ജാമ്യഹർജി 18-ന്

അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കാൻ സമയം തേടിയതിനെ തുടർന്നാണ് ഈ തീരുമാനം

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആൺസുഹൃത്തിന്റെ ജാമ്യഹർജി 18-ന്
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആൺസുഹൃത്തിന്റെ ജാമ്യഹർജി 18-ന്

കൊച്ചി: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആൺസുഹൃത്ത് നൽകിയ ജാമ്യഹർജി ഈ മാസം 18-ന് പരിഗണിക്കാനായി മാറ്റി. അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കാൻ സമയം തേടിയതിനെ തുടർന്നാണ് ഈ തീരുമാനം.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിനോയിയാണ് ജാമ്യഹർജി നൽകിയത്. ജൂൺ 16-ന് യുവതി മരിച്ചതിനെ തുടർന്നാണ് ബിനോയി അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയും ബിനോയിയും രണ്ട് വർഷത്തോളം അടുപ്പത്തിലായിരുന്നുവെന്നും സൗഹൃദം അവസാനിപ്പിച്ചതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നും പോലീസ് പറഞ്ഞു.

Also read: ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

സാമൂഹിക മാധ്യമങ്ങളിൽ പെൺകുട്ടിക്കെതിരേ വ്യാജപ്രചാരണത്തിന് കൂട്ടുനിന്നതിന് യുവാവിൻറെ പേരിൽ കേസുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. നിരപരാധിയാണെന്നും യഥാർത്ഥ കുറ്റവാളിയെ രക്ഷിക്കാൻ വേണ്ടി പ്രതിയാക്കുകയാണെന്നുമാണ് ഹർജിക്കാരനായ യുവാവിന്റെ വാദം.

Top