മെറ്റാ ആപ്പുകളൊക്കെ പുത്തൻ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം ആണ് കിടിലൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായത്തോടെ പ്രൊഫൈൽ ചിത്രം തയ്യാറാക്കാൻ കഴിയുന്ന അടിപൊളി ഫീച്ചർ അണിയറയിൽ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നാണ് സൂചന. ഡെവലപ്പറായ അലക്‌സാണ്ട്രോ പലൂസ്സിയാണ് ഈ വിവരം പുറത്തുവിട്ടത്.
ക്രിയേറ്റ് ആൻ എഐ പ്രൊഫൈൽ പിക്‌ച്ചർ എന്ന ഓപ്ഷൻ ഇൻസ്റ്റയിൽ വരുന്നതായി അലക്‌സാണ്ട്രോ പലൂസ്സി ത്രഡ്‌സിൽ പങ്കുവെച്ചിട്ടുണ്ട്. മെറ്റയുടെ സ്വന്തം ഏതെങ്കിലുമൊരു എൽഎൽഎം മോഡൽ ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിക്കുക. അക്ഷരങ്ങളിലൂടെ നിർദേശം നൽകിയോ നിലവിലെ പ്രൊഫൈൽ ചിത്രത്തിൽ പരിഷ്‌കാരം വരുത്തിയോ ആവും എഐ ചിത്രം നിർമിക്കുക എന്ന് ഇതിൽ നിന്ന് മനസിലാക്കാം.
Also Read: എക്സിനോട് ‘ബൈ’ പറഞ്ഞ് ‘ദ ഗാർഡിയൻ’
ഇതിനകം തന്നെ ഇൻസ്റ്റഗ്രാം ചില എഐ അധിഷ്ഠിത ഫീച്ചറുകൾ നൽകുന്നുണ്ട്. ചാറ്റ്‌ബോട്ടായ മെറ്റ എഐ ഇതിനൊരു ഉദാഹരണമാണ്. എല്ലാ പ്ലാറ്റ്ഫോമുകളിലും എഐയെ ഇൻറഗ്രേറ്റ് ചെയ്യാനുള്ള മെറ്റയുടെ പരിശ്രമത്തിൻറെ ഭാഗമായാണ് പുതിയ ടൂൾ വരുന്നത്. എന്തായാലും വരാൻ പോകുന്ന പുതിയ ഫീച്ചറിനെ കാത്തിരിക്കുകയാണ് ഉപയോക്താക്കൾ.