CMDRF

പുതിയ എഡിറ്റിംഗ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇത്തരം അപ്‌ഡേഷനുകൾ തുടരും എന്ന സൂചന നൽകുകയാണ് മെറ്റ ഇപ്പോൾ

പുതിയ എഡിറ്റിംഗ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം
പുതിയ എഡിറ്റിംഗ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

റെ പുതുമകൾ അവതരിപ്പിക്കുന്ന ഇൻസ്റ്റഗ്രാമിലേക്ക് മറ്റൊരു ഫീച്ചർ കൂടി. ഡയറക്ട് മെസേജിംഗ് സെക്ഷനുള്ളിൽ ഫോട്ടോ എഡിറ്റിംഗ് അടക്കം സാധ്യമാകുന്ന പുതിയ ടൂളുകളാണ് ഇൻസ്റ്റയിലേക്ക് അടുത്തതായി വരുന്നത്.

അടുത്തിടെ ഏറെ പുതിയ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം ആപ്പിലേക്ക് മെറ്റ കൊണ്ടുവന്നത്. ഇത്തരം അപ്‌ഡേഷനുകൾ തുടരും എന്ന സൂചന നൽകുകയാണ് മെറ്റ ഇപ്പോൾ. ഇൻസ്റ്റഗ്രാമിലെ മെസേജ് സെക്ഷനുള്ളിൽ ഫോട്ടോ എഡിറ്റിംഗും സ്റ്റിക്കർ ക്രിയേഷനും മെറ്റ അവതരിപ്പിക്കുകയാണ്. മെസേജായി അയക്കും മുമ്പ് ഡയറക്ട് മെസേജിംഗ് സെക്ഷനുള്ളിൽ ഫോട്ടോയിൽ എഡിറ്റിംഗ് സാധ്യമാകും. നിങ്ങളുടെ ലൈബ്രറിയിലുള്ള ചിത്രങ്ങൾ ഉപയോഗിച്ച് സ്റ്റിക്കറുകൾ നിർമിക്കാനും കഴിയും. നേരത്തെ, സ്റ്റോറീസ് കംബോസറിൽ എത്തിയിട്ട് വേണമായിരുന്നു ചിത്രങ്ങൾ എഡിറ്റ് ചെയ്ത് സേവ് ചെയ്യാൻ. ഇൻസ്റ്റ സ്റ്റോറീസിൽ ലഭ്യമായിട്ടുള്ള എഡിറ്റിംഗ് ടൂളിന് സമാനമായ ഫീച്ചറാണ് ഇനി മുതൽ ഇൻസ്റ്റഗ്രാമിലെ ചാറ്റ് ബോക്‌സിലേക്കും വരുന്നത്. ഇമേജുകളിൽ നിന്ന് സ്റ്റിക്കറുകൾ നിർമിക്കാനുള്ള സംവിധാനം വാട്‌സ്ആപ്പിൽ നിലവിലുള്ളതാണ്.

Alson Read:പുതിയ ഫീച്ചറുകളുമായി ബ്ലൂടൂത്ത് 6.0

ഡയറക്ട് മെസേജുകളിൽ ചാറ്റ് തീം ചേർക്കാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാമിലേക്ക് വരുന്നു. നോട്ട്‌സ് സെക്ഷനിൽ പിറന്നാൾ കേക്ക് ഐക്കൺ ചേർക്കാനുള്ള ഫീച്ചറും പ്രത്യക്ഷപ്പെടും. കഴിഞ്ഞ മാസം ഇന്ത്യയിൽ ക്രിയേറ്റർ ലാബ് ഉദ്ഘാടനത്തിനിടെ മൂന്ന് പുതിയ ഫീച്ചറുകൾ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. സ്റ്റോറികളിൽ കമൻറുകൾ പബ്ലിക്കായി രേഖപ്പെടുത്താനുള്ള സംവിധാനമായിരുന്നു ഇതിലൊന്ന്. ഫോണിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ചുള്ള കട്ടൗട്ടുകൾ ഉപയോഗിക്കാനുള്ള വഴി, ബെർത്ത്‌ഡേ നോട്ട്‌സ് എന്നിവയായിരുന്നു മറ്റുള്ളവ. ഇതിന് പുറമെ മറ്റ് നിരവധി ഫീച്ചറുകളും 2024ൽ ഇൻസ്റ്റഗ്രാമിലേക്ക് എത്തിയിരുന്നു. ഡയറക്ട് മെസേജിംഗ് വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമം ഇൻസ്റ്റഗ്രാമിൻറെ ഭാഗത്ത് നിന്നുണ്ട്.

Top