ഇനി പാട്ടിന്റെ ആറാട്ട്; പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം

ഇനി പാട്ടിന്റെ ആറാട്ട്; പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം
ഇനി പാട്ടിന്റെ ആറാട്ട്; പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം

പുതിയൊരു അപ്‌ഡേറ്റ് അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഒരൊറ്റ റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകള്‍ ആഡ് ചെയ്യാനാവുന്ന സംവിധാനമാണ് ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന റീല്‍സിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. ഇന്‍സ്റ്റ​ഗ്രാം റീൽസിന്റെ ആരാധകർ ഏറെയാണ്. ഇപ്പോൾ ആളുകൾ കൂടുതലും സമയം ചിലവഴിക്കുന്നത് ഇന്‍സ്റ്റഗ്രാമിലെ റീൽസ് കണ്ടാണ്. അതുകൊണ്ട് തന്നെ ആളുകളെ കൂടുതൽ ആകർഷിക്കാനാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്. ഇന്ന് മുതല്‍ പുതിയ അപ്ഡേഷൻ നിലവിൽ വരും. റീലിന്‍റെ എഡിറ്റിംഗ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേർക്കാന്‍ കഴിയുന്ന സംവിധാനം നിലവിലുണ്ട്. കൂടുതൽ ഓഡിയോ ട്രാക്കുകൾ കൂട്ടിച്ചേ‍ർക്കാനാവുന്ന പുതിയ ഫീച്ചർ കൂടുതല്‍ എന്‍ഗേജിംഗ് കൊണ്ടുവരും എന്നാണ് ഇന്‍സ്റ്റഗ്രാം കരുതുന്നത്. ഇന്ത്യയിൽ പൊതുവെ ഇൻസ്റ്റ​ഗ്രാമിന് ഉപയോക്താക്കൾ കൂടുതലാണ് അതുകാണ്ട് തന്നെ ഇത്തരം പുതിയ അപ്ഡേഷനുകൾ ആളുകൾ ഏറ്റെടുക്കാൻ അധികം സമയമാെന്നും വേണ്ടിവരില്ല.

ഇന്ത്യ ഇന്‍സ്റ്റാഗ്രാമിന് വലിയ സ്വീകാര്യതയുള്ള ഇടമായത്കൊണ്ട് തന്നെ ഈ ഫീച്ചർ ആദ്യം അവതരിപ്പിച്ചിരിക്കുന്നതും ഇന്ത്യയിലാണ്. എഡിറ്റിങ്ങ് സിംഹങ്ങൾ എന്തായാലും പുതിയ ഫിച്ചറിൽ ഒരു താജ്മഹൽ പണിയും. ഉപയോക്താക്കൾക്കിടയിൽ ഇതൊരു തരം​ഗമായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Top