സി.എ ഫൈനല്‍ എക്‌സാം തീയതി നീട്ടിവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). ദീപാവലിയോടനുബന്ധിച്ചാണ് പരീക്ഷ തീയതി നീട്ടിയത്. നവംബര്‍ മൂന്ന് മുതല്‍ 13 വരെയാണ് സി.എ ഫൈനല്‍ പരീക്ഷകള്‍ നടക്കുക.
ALSO READ: UPSC CAPF AC 2024 ഫലം പ്രഖ്യാപിച്ചു
ഗ്രൂപ്പ് വണ്‍ പരീക്ഷകള്‍ നവംബര്‍ 3,5,7 തീയതികളിലും ഗ്രൂപ്പ് രണ്ട് പരീക്ഷകള്‍ നവംബര്‍ 9,11,13 തീയതികളിലും നടക്കും. അതേസമയം ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍- അസെസ്‌മെന്റ് ടെസ്റ്റ്, ഇന്‍ഷുറന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ തീയതികളില്‍ മാറ്റമൊന്നുമില്ല.