CMDRF

ദേശീയ പതാകയെ അപമാനിച്ചു; സംസ്ഥാന എഎപി സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്

ദേശീയ പതാകയെ അപമാനിച്ചു; സംസ്ഥാന എഎപി സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്
ദേശീയ പതാകയെ അപമാനിച്ചു; സംസ്ഥാന എഎപി സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്

തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിച്ചെന്ന കേസില്‍ ആം ആദ്മി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണെതിരെ തമ്പാനൂര്‍ പോലീസ് കേസെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം.

വിനോദ് മാത്യൂ വില്‍സണ്‍ ദേശീയപതാക റോഡിലിട്ട് ചവിട്ടി അവഹേളിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗതാഗതതടസ്സം സൃഷ്ടിക്കല്‍, അനധികൃതമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങളില്‍ സംസ്ഥാന സെക്രട്ടറിമാരായ നവീന്‍, ജയദേവ് എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.

Top