ഇന്ത്യയില്‍ പുതിയ നിര്‍മാണ പ്ലാന്റിന് തുടക്കമിടാന്‍ ഇന്റല്‍

ഇന്ത്യയില്‍ പുതിയ നിര്‍മാണ പ്ലാന്റിന് തുടക്കമിടാന്‍ ഇന്റല്‍
ഇന്ത്യയില്‍ പുതിയ നിര്‍മാണ പ്ലാന്റിന് തുടക്കമിടാന്‍ ഇന്റല്‍

ഗോളതലത്തിലെ മുന്‍നിര സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനിയായ ഇന്റല്‍ ഇന്ത്യയില്‍ പുതിയ നിര്‍മാണ പ്ലാന്റിന് തുടക്കമിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഡിസ്‌പ്ലേ, സെമികണ്ടക്ടര്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കായി കമ്പനി അപേക്ഷ നല്‍കിയേക്കും.

കമ്പനി പുതിയതായി വികസിപ്പിച്ച ഇന്റല്‍ 18എ സാങ്കേതിക വിദ്യയിലുള്ള ടെസ്റ്റ് ചിപ്പുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാവും ഈ പ്ലാന്റ് സ്ഥാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

സെമികണ്ടക്ടര്‍ രൂപകല്‍പനയ്ക്കും നിര്‍മാണത്തിനും വേണ്ടി ഇന്‍സന്റീവുകള്‍ പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഇന്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്റല്‍ ഫൗണ്ടറി സര്‍വീസസ് പ്രസിഡന്റുമായ രണ്‍ധീര്‍ താക്കൂര്‍ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ച ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്റലിന് ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

Top