സംസ്ഥാനത്തു മഴയുടെ തീവ്രത കുറയുന്നു.അതേസമയം വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി ഉണ്ടായേക്കുമെന്നാണ് റിപോർട്ടുകൾ. കോഴിക്കോട് ,കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെൽലോ അലെർട്. എന്നാൽ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നുമാണ് റിപോർട്ടുകൾ. അതുകൊണ്ട് തന്നെ മഴ മുന്നറിയിപ്പുണ്ടെങ്കിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരളം , കർണാടകം, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.കൂടാതെ കേരളം, തമിഴ്നാട്, തീരങ്ങളിൽ ഉയർന്ന കാറ്റിനും തിരമാലക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു തുടർച്ചയായിയുണ്ടായ ശക്തമായ മഴയിൽ അഞ്ചോളം ജീവനുകളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഒരുപാട് നാഷനഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ആളപായം ഉൾപ്പെടെ കടുത്ത മഴക്കെടുതികൾക്ക് സംസ്ഥാനം സാക്ഷിയാവേണ്ടി വരുമെന്നുള്ള ഭീതി നിലനിർത്തിക്കൊണ്ടാണ് ഓരോ മഴയും മണ്ണിലേക്ക് പതിക്കുന്നത്.
REPORTER: NASRIN HAMSSA