വാശിയേറിയ പ്രചാരണവും വോട്ടെടുപ്പും; ഒടുവിൽ ഈ വർഷത്തെ ഹീറോയായി ‘ഹോയിഹോ’

ലോകത്ത് വളരെ അപൂർവവും അതേസമയം വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷിയാണ് ഹോയിഹോ

വാശിയേറിയ പ്രചാരണവും വോട്ടെടുപ്പും; ഒടുവിൽ ഈ വർഷത്തെ  ഹീറോയായി ‘ഹോയിഹോ’
വാശിയേറിയ പ്രചാരണവും വോട്ടെടുപ്പും; ഒടുവിൽ ഈ വർഷത്തെ  ഹീറോയായി ‘ഹോയിഹോ’

ന്യൂസീലൻഡിന്റെ ഈ വർഷത്തെ പക്ഷിയായി തിരഞ്ഞെടുത്തത് ഹോയിഹോയെ. നിലവിൽ ന്യൂസീലൻഡിലെ ഏറ്റവും വലിയ പെൻഗ്വിൻ ഇനമാണ് ഹോയിഹോ. അതേസമയം വാശിയേറിയ പ്രചാരണപ്രവർത്തനവും വോട്ടെടുപ്പിനും ശേഷമാണ് ഹോയിഹോ ഈ പദവി സ്വന്തമാക്കിയത്. ഹോയിഹോ ഒന്നാം സ്ഥാനത്ത് എത്തിയത് 6,328 വോട്ടുകള്‍ക്കാണ്.

അറിയാം ആരാണ് ഹോയിഹോ

BIRD OF THE YEAR – HOIHO YELLOW EYED PENGUIN

ലോകത്ത് വളരെ അപൂർവവും അതേസമയം വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷിയാണ് ഹോയിഹോ. എന്നാൽ കഴിഞ്ഞ 15 വർഷത്തിനിടെ ഇവയുടെ എണ്ണത്തിൽ 78% കുറവുണ്ടായതായി പറയുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം ഇവയുടെ സംരക്ഷണത്തിന് സഹായകമാകുമെന്നാണ് സംഘടനകൾ കരുതുന്നത്. അതേസമയം നാണം കുണുങ്ങിയാണെങ്കിലും ഉച്ചത്തിൽ ബഹളം ഉണ്ടാക്കാൻ ഉള്ള കഴിവ് ഇവയ്ക്കുണ്ട്.

Also Read: സ്വവർഗാനുരാഗികളായ പെൻഗ്വിൻ കമിതാക്കളിൽ ‘സ്പെൻ’ മരിച്ചു

വാശിയേറിയ പ്രചാരണത്തിൽ ഒരു വന്യജീവി സംഘടനയും മ്യൂസിയവും റഗ്ബീ ടീമും മദ്യകമ്പനിയും ചേർന്നാണ് ഹോയിഹോയ്ക്ക് വേണ്ടി പ്രചരണം നടത്തിയത്.

Top