CMDRF

ട്വീറ്റ് ചെയ്യുന്നതിലും തുറക്കുന്നതിലും തടസ്സം; എക്‌സിനു പലയിടങ്ങളിലും ഭാഗിക തകരാര്‍

ട്വീറ്റ് ചെയ്യുന്നതിലും തുറക്കുന്നതിലും തടസ്സം; എക്‌സിനു പലയിടങ്ങളിലും ഭാഗിക തകരാര്‍
ട്വീറ്റ് ചെയ്യുന്നതിലും തുറക്കുന്നതിലും തടസ്സം; എക്‌സിനു പലയിടങ്ങളിലും ഭാഗിക തകരാര്‍

സമൂഹമാധ്യമമായ എക്‌സിന് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ ഭാഗികമായ പ്രവര്‍ത്തന തകരാര്‍ അനുഭവപ്പെട്ടു. ഡൗണ്‍ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസില്‍ 3400 റിപ്പോര്‍ട്ടുകളും ഓസ്‌ട്രേലിയയില്‍ 2101 റിപ്പോര്‍ട്ടുകളും ഡൗണ്‍ഡിറ്റക്ടര്‍ കാണിച്ചു. ട്വീറ്റ് ചെയ്യുന്നതിലും മറ്റുള്ളവരുടെ ട്വീറ്റ് തുറക്കുന്നതിലുമൊക്കെ തടസ്സം നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പിലും വെബ്‌സൈറ്റിലും പ്രശ്‌നങ്ങളുണ്ടായെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ഭാഗിക ഔട്ടേജിന്റെ വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴയായിരുന്നു.

മറ്റുള്ള സമൂഹമാധ്യമങ്ങളെ അപേക്ഷിച്ച് തടസ്സങ്ങളും തകരാറുകളും വളരെക്കുറവുള്ള സമൂഹമാധ്യമമായിരുന്നു എക്‌സിന്റെ പൂര്‍വ രൂപമായ ട്വിറ്റര്‍. എന്നാല്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് തകരാറുകള്‍ തുടര്‍ക്കഥയാകുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇവാന്‍ വില്യംസ്, ബിസ് സ്റ്റോണ്‍,നോവ ഗ്ലാസ് എന്നീ സാങ്കേതികവിദഗ്ധരുടെ കരങ്ങളിലൂടെയും ഭാവനയിലൂടെയും ട്വിറ്റര്‍ വളര്‍ന്നു വലുതായി. ജാക്ക് ഡോര്‍സി ട്വിറ്റര്‍ സിഇഒ ആയി പ്രവര്‍ത്തിച്ച കാലത്താണ് ഇലോണ്‍ മസ്‌ക് സമൂഹമാധ്യമത്തെ ഏറ്റെടുത്തത്.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ എക്‌സില്‍ വലിയൊരു പ്രവര്‍ത്തന തടസം ഉണ്ടായിരുന്നു. ഒരു ലക്ഷത്തിലധികം പേരാണ് ട്വിറ്റര്‍ മുടങ്ങിയതായി അന്ന് റിപ്പോര്‍ട്ട് ചെയ്തത്. സമൂഹമാധ്യമത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഔട്ടേജുകളിലൊന്നായിരുന്നു ഇത്. പിന്നീട് പല തവണ ചെറുതായുള്ള ഭാഗിക പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പിരിച്ചുവിടലിനെത്തുടര്‍ന്ന് സാങ്കേതിക തൊഴിലാളികളുടെ എണ്ണത്തില്‍ വന്ന കുറവാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.

Top