CMDRF

ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി ഇടക്കാല സർക്കാർ

കാലാവധി അവസാനിക്കുന്നതിന് മുന്നേയാണ് നടപടി

ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി ഇടക്കാല സർക്കാർ
ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി ഇടക്കാല സർക്കാർ

ധാക്ക: ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ പ്രവർത്തിക്കുന്ന രണ്ട് ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി ഇടക്കാല സർക്കാർ. ഓഗസ്റ്റ് 17ന് പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ട്. ഷബാൻ മഹ്‌മൂദ്, രഞ്ജൻ സേൻ എന്നിവരെയാണ് ഇടക്കാല സർക്കാരിന്റെ ഉത്തരവ് പ്രകാരം ചുമതലകളിൽ നിന്ന് പുറത്താക്കിയത്. ഷബാൻ മഹ്‌മൂദിന്റെ സേവന കാലയളവ് പൂർത്തിയാകുന്നതിന് മുമ്പാണ് ചുമതലകളിൽ നിന്ന് നീക്കിയിരിക്കുന്നത്. 2026ലാണ് രഞ്ജൻ സേനന്റെ കാലാവധിയും അവസാനിക്കുന്നത്.

ഷെയ്ഖ് ഹസീന സർക്കാർ നിലം പതിച്ചതിനെതുടർന്നുള്ള ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങൾ തമ്മിലുള്ള ആശങ്കകൾ വർധിക്കുന്നതിന് പിന്നാലെയാണ് നയതന്ത്രരെ ചുമതലകളിൽ നിന്ന് നീക്കുന്ന നടപടി വന്നിരിക്കുന്നത്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതും അസ്വാരസ്യങ്ങൾ വർധിക്കുന്നതിന് കാരണമായി. ബംഗ്ലാദേശിൽ സംഘർഷങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഭൂരിഭാഗം ജീവനക്കാരെയും നയതന്ത്രരുടെ കുടുംബങ്ങളെയും ഇന്ത്യ തിരിച്ചു വിളിച്ചിരുന്നു.

Also Read:ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു; യു.എസിൽ മരിച്ചത് പ്രശസ്ത ഫിസിഷ്യൻ

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതോടെയാണ് പ്രതിഷേധം സംഘർഷത്തിലെത്തുകയായിരുന്നു.

സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയും നേർക്കുനേർ എത്തിയതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായത്. പിന്നാലെ ഈ മാസം അഞ്ചിന് ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. തുടർന്ന് നൊബേൽ സമ്മാനജേതാവും സാമ്പത്തിക വിദഗ്ദനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിച്ചു. ജൂലൈയിൽ ആരംഭിച്ച പ്രതിഷേധം മുതൽ ഇതുവരെ 600ലധികം ആളുകളാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്.

Top