CMDRF

വിജയം തുടര്‍ന്ന് മെസിയും സംഘവും

വിജയം തുടര്‍ന്ന് മെസിയും സംഘവും
വിജയം തുടര്‍ന്ന് മെസിയും സംഘവും

അമേരിക്കന്‍ മെജര്‍ ലീഗ് സോക്കറില്‍ വിജയകുതിപ്പ് തുടര്‍ന്ന് ഇന്റര്‍മയാമി. ഫ്‌ളോറിഡയിലെ ചെയ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡിസി യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മെസിയും സംഘവും തോല്‍പ്പിച്ചത്. ലിയനാര്‍ഡോ കമ്പാനയാണ് ഇന്റര്‍മയാമിക്കായി ഗോള്‍ നേടിയത്.

ഇന്റര്‍മയാമിക്ക് വേണ്ടി ലയണല്‍ മെസി, ലൂയി സുവാരസ്, സെന്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ കളത്തിലിറങ്ങിയിരുന്നു. വിജയത്തോടെ 31 പോയന്റായ ഇന്റര്‍മയാമി ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ മാസം 26ന് വാന്‍കൂവറിന് എതിരെയാണ് ഇന്റര്‍മയാമിയുടെ അടുത്ത മത്സരം.

Top