ഡൽഹി: ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ആഭ്യന്തര സർവേ. 400 സീറ്റിന് മുകളിൽ സീറ്റുകൾ നേടി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന പ്രചരണത്തിലാണ് ബിജെപി. ചില സംസ്ഥാനങ്ങളിൽ ബിജെപിക്ക് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് സർവേയിൽ കണ്ടെത്തിയത്.
രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകൾ കുറയുമെന്നാണ് സർവേ ഫലം. ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ ജനവികാരമുണ്ടെന്നാണ് രണ്ട് ആഭ്യന്തര സർവേകളിലുള്ളത്.
ഹരിയാനയിലെ സിർസ, റോത്തക്, ഹിസാർ, കർണാൽ, സോനേപ്പത്ത് എന്നീ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ ജനവികാരമുണ്ട്.
രാജസ്ഥാനിലെ ചുരു, ബാർമർ,ടോങ്ക്, ദൗസ, നഗൗർ, കരൗളി എന്നീ മണ്ഡലങ്ങളിലും സമാന അവസ്ഥയാണെന്ന് സർവേയിൽ പറയുന്നു.
ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. പ്രാദേശിക വിഷയങ്ങളിലേക്ക് ചർച്ച പോകുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.