മനാമ: ബുഡാപെസ്റ്റിൽ നടന്ന ഹംഗറി ഇന്റർനാഷനൽ എൻഡ്യൂറൻസ് 120 കിലോമീറ്റർ റേസിൽ റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ചാമ്പ്യൻ.
അതേസമയം സെപ്റ്റംബറിൽ ഫ്രാൻസിൽ നടക്കുന്ന എൻഡ്യുറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായായിരുന്നു മത്സരം. ഇതോടൊപ്പം
ഹംഗറി മുൻ പ്രസിഡന്റ് കാറ്റലിൻ നൊവാക്ക് മത്സരം കാണാനെത്തിയിരുന്നു. ശൈഖ് നാസർ മത്സരം പൂർത്തീകരിച്ചത്ഏഴു മണിക്കൂറും 22 മിനിറ്റും 59 സെക്കൻഡും കൊണ്ടാണ്.ഈ മത്സര വിജയം വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിൽ പ്രചോദനം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യൂറോപ്യൻ സർക്യൂട്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായാണ് ഹംഗറി ഇൻറർനാഷനൽ എൻഡ്യൂറൻസ് റേസ് കണക്കാക്കപ്പെടുന്നത്.
അതേസമയം ഈ ഹംഗറി റേസ് എഫ്.ഇ.ഐ എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുമുമ്പ് റോയൽ എൻഡ്യൂറൻസ് ടീമിനുള്ള അവസാന യൂറോപ്യൻ തയാറെടുപ്പാണ് ശൈഖ് നാസർ പറഞ്ഞു. ഒപ്പം ഹംഗേറിയൻ ഇക്വസ്ട്രിയൻ ഫെഡറേഷനെ അദ്ദേഹം അഭിനന്ദിച്ചു. വിധിനിർണയം, വെറ്ററിനറി, സാങ്കേതിക സമിതികളുടെ സംഘടന മത്സരത്തിൽ ഉന്നത സ്ഥാനങ്ങൾ നേടിയ ബഹ്റൈൻ പങ്കാളികളെയും അദ്ദേഹം അനുമോദിച്ചു.
മത്സരത്തിന് ശഷം ഹംഗേറിയൻ ഇക്വസ്ട്രിയൻ ഫെഡറേഷൻറെ പ്രതിനിധി ഓർക്കിഡിയ മിഹോക്കിൽനിന്ന് ശൈഖ് നാസർ ട്രോഫി ഏറ്റുവാങ്ങി. അതേസമയം രണ്ടാം സ്ഥാനം നേടിയത് റോയൽ ടീം ജോക്കി മുഹമ്മദ് അബ്ദുൽ ഹമീദ് അൽ ഹാഷിമിയാണ്. സഹതാരം ഒത്മാൻ അബ്ദുൾ ജലീൽ അൽ അവധി മൂന്നാം സ്ഥാനവും നേടി.