CMDRF

അന്താരാഷ്ട്ര പാരച്യൂട്ട് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കാനൊരുങ്ങി; ഇഎഎഫ്

അന്താരാഷ്ട്ര പാരച്യൂട്ട് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കാനൊരുങ്ങി; ഇഎഎഫ്
അന്താരാഷ്ട്ര പാരച്യൂട്ട് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കാനൊരുങ്ങി; ഇഎഎഫ്

ദുബായ്: വിനോദസഞ്ചാരികള്‍ക്കും നിവാസികള്‍ക്കും വേറിട്ട കാഴ്ചവിരുന്നൊരുക്കാന്‍ എമിറേറ്റ്‌സ് എയറോസ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ദുബായ് അന്താരാഷ്ട്ര പാരച്യൂട്ട് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ അഞ്ചുവരെ ദുബൈ മറീന ഏരിയയിലെ സ്‌കൈ ഡൈവ്’ ദുബൈയിലാണ് മത്സരങ്ങള്‍.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലും പിന്തുണയിലും നടക്കുന്ന എട്ടാമത് ചാമ്പ്യന്‍ഷിപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്രമുഖ ചാരച്യൂട്ട് സഞ്ചാരികള്‍ പങ്കെടുക്കുമെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഏഴാമത് എഡിഷനില്‍ 27 രാജ്യങ്ങളില്‍നിന്നായി 40 ടീമുകളായിരുന്നു പങ്കെടുത്തത്.

168 പുരുഷ, വനിത താരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. യു.എ.ഇ കൂടാതെ ബഹ്‌റൈന്‍, സ്‌പെയിന്‍, യു.എസ്, ജര്‍മനി, ഇറ്റലി, സ്ലൊവീനിയ, ഫ്രാന്‍സ്, ബള്‍ഗേറിയ, ഓസ്ട്രിയ, കസാഖ്‌സ്താന്‍, ക്രൊയേഷ്യ, കാനഡ, ലിത്വാനിയ, മള്‍ഡോവ, ക്യൂബ, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടന്‍, ലിബിയ, ആസ്‌ട്രേലിയ, ബഹാമസ്, സെര്‍ബിയ, സ്വീഡന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും പങ്കെടുത്തു.

Top