പാക്കിസ്താനില്‍ ‘എക്സ്’ പ്ലാറ്റ്ഫോമിന് നിരോധനം
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താന്. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതിയില്‍ എഴുതി നല്കിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.