ബത്തേരിയില്‍ ഇന്റര്‍നെറ്റിന് വേഗമില്ല; ഉപഭോക്താക്കള്‍ ഗതികേടില്‍

ഉപഭോക്താക്കളുടെ ആധിക്യമാണ് വേഗം കുറയാന്‍ കാരണമെന്ന് ചില കമ്പനികള്‍ പറയുന്നത്

ബത്തേരിയില്‍ ഇന്റര്‍നെറ്റിന് വേഗമില്ല; ഉപഭോക്താക്കള്‍ ഗതികേടില്‍
ബത്തേരിയില്‍ ഇന്റര്‍നെറ്റിന് വേഗമില്ല; ഉപഭോക്താക്കള്‍ ഗതികേടില്‍

സുല്‍ത്താന്‍ ബത്തേരി: വിവിധ കമ്പനികളുടെ ഇന്റര്‍നെറ്റിന് വേഗം ഇല്ലാത്തത് സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഉപഭോക്താക്കളെ ഗതികേടിലാക്കുന്നു. ഉപഭോക്താക്കളുടെ ആധിക്യമാണ് വേഗം കുറയാന്‍ കാരണമെന്ന് ചില കമ്പനികള്‍ പറയുന്നത്. എന്നാല്‍, മറ്റു കമ്പനികളിലേക്ക് മാറിയിട്ടും സമാനമാണ് അവസ്ഥ. കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എല്ലിന് നഗരത്തില്‍ ഇന്റര്‍നെറ്റ് വേഗം തീരെയില്ല.

3ജി, 4ജി എന്നിങ്ങനെ മാറിമാറിയാണ് മൊബൈലില്‍ കാണിക്കുക. ഐഡിയ, വോഡഫോണ്‍ സ്ഥിതിയും വ്യത്യസ്തമല്ല. സ്പീഡ് ഇല്ലാത്തതിനാല്‍ ഈ കമ്പനിയില്‍നിന്ന് ജിയോയിലേക്ക് മാറിയവര്‍ നിരവധിയാണ്. തമ്മില്‍ ഭേതമാണെങ്കിലും വിഡിയോയും മറ്റും കാണാനോ ഡൗണ്‍ലോഡ് ചെയ്യാനോ ഏറെനേരം മെനക്കെടേണ്ടതുണ്ട്. എയര്‍ടെല്ലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നിരക്ക് വര്‍ധിപ്പിച്ചതോടെ ഉപഭോക്താക്കള്‍ കഷ്ടപ്പെട്ടാണ് മാസാമാസം റീചാര്‍ജ് ചെയ്യുന്നത്. എന്നിട്ടും നെറ്റ്‌വർക്ക് നന്നാകാത്തതില്‍ ഉപഭോക്താക്കള്‍ നിസ്സഹായരാണ്.

Top