കുടലിന്റെ ആരോഗ്യം അവതാളത്തിലാണോ! അറിയാം ഈ സൂചനകളെ

കുടലിന്റെ ആരോഗ്യം അവതാളത്തിലാണോ! അറിയാം ഈ സൂചനകളെ
കുടലിന്റെ ആരോഗ്യം അവതാളത്തിലാണോ! അറിയാം ഈ സൂചനകളെ

നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വയറിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ കുടലിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുടലിന്റെ ആരോഗ്യം അവതാളത്തിലായതിന്റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങള്‍

നമ്മുടെ വയറില്‍ ഗ്യാസ് കെട്ടുന്നതും വയറു വീര്‍ത്തിരിക്കുന്നതും അസിഡിറ്റിയും ദഹനക്കേടും മലബന്ധവും വയറിളക്കവുമൊക്കെ ദഹന വ്യവസ്ഥ മോശമായതിന്റെ സൂചനകളാണ്.

രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടുക

ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമാണ് നല്ല രോഗപ്രതിരോധശേഷി. എന്നാല്‍ അത് ദുര്‍ബലമാകുന്നതും കുടലിന്റെ ആരോഗ്യം മോശമായതിന്റെ ഒരു സൂചനയാണ്.

ശരീരഭാരം കൂടാം

കുടലിന്റെ ആരോഗ്യം മോശമായാല്‍, നമ്മുടെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും, അത് വിശപ്പ് കൂടാനും കാരണമാകും. ഇതുമൂലം ശരീരഭാരം കൂടാനുള്ള സാധ്യതയുമുണ്ട്.

അലര്‍ജികള്‍

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നമ്മുടെ ശരീരം കാണിക്കുന്ന അലര്‍ജിയും കുടലിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നതാകാം. അതുപോലെ തന്നെ തൊലിപ്പുറത്തുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങളും ചിലപ്പോള്‍ കുടലിന്റെ ആരോഗ്യം മോശമായാല്‍ ഉണ്ടാകാം.

പഞ്ചസാരയോട് ആസക്തി

വളരെ അമിതമായ രീതിയില്‍ പഞ്ചസാരയോട് നിങ്ങള്‍ക്ക് ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതും ചിലപ്പോള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മോശമായതിന്റെ സൂചനയാകാം.

ഉറക്ക പ്രശ്‌നങ്ങള്‍

നമ്മുടെ കുടലിന്റെ സുഖകരമായ പ്രക്രിയകള്‍ അവതാളത്തിലാവുകയും, കുടലിന്റെ അത്തരത്തിലുള്ള അനാരോഗ്യകരമായ അവസ്ഥമൂലം ചിലരില്‍ ഉറക്ക പ്രശ്‌നങ്ങളും ഉണ്ടാകാം.

ഉത്കണ്ഠ

കുടലിന്റെ ആരോഗ്യം മോശമായാല്‍ ചിലരില്‍ അത് ഉത്കണ്ഠ പോലെയുള്ള മാനസിക പ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്.

വായ്‌നാറ്റം

നമ്മുടെ കുടലിന്റെ പ്രവര്‍ത്തനത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വായ്‌നാറ്റം പോലുള്ള അടയാളങ്ങള്‍ കാണിച്ചുതരുന്നു. കുടലിന്റെ ആരോഗ്യം മോശമായാലും വായ്‌നാറ്റം ഉണ്ടാകാം.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഒരു ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Top