ഷിരൂര്‍ മണ്ണിടിച്ചിൽ: നദിക്കടിയിൽ അർജുന്റെ ട്രക്ക് കണ്ടെത്തി

ഷിരൂര്‍ മണ്ണിടിച്ചിൽ: നദിക്കടിയിൽ അർജുന്റെ ട്രക്ക് കണ്ടെത്തി
ഷിരൂര്‍ മണ്ണിടിച്ചിൽ: നദിക്കടിയിൽ അർജുന്റെ ട്രക്ക് കണ്ടെത്തി

അങ്കോല (കര്‍ണാടക): അങ്കോലയിൽ മണ്ണിടിച്ചിലില്‍ അകപ്പെട്ട അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനിടെ നദിക്കടിയിൽ അർജുന്റെ ട്രക്ക് കണ്ടെത്തിയതായി റിപ്പോർട്ട്. കർണാടക സർക്കാരാണ് ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ഗൗഡ സ്ഥിരീകരിച്ചു. പുഴയോരത്തുനിന്ന് 40 മീറ്റർ മാറിയാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. അർജുനായുള്ള തിരച്ചിലിന്റെ ഒൻപതാം നാളാണ് ഈ നിർണായക വിവരം ലഭിച്ചത്.

ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയ്ക്കിടെയാണ് ട്രക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അത്യാധുനിക ബൂം മണ്ണുമാന്തി എത്തിച്ചാണ് ഗംഗാവലിപുഴയില്‍ തിരച്ചില്‍ നടക്കുന്നത്. ട്രക്ക് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നാവിക സേന ആരംഭിച്ചിട്ടുണ്ട്.

Top