കുവൈത്ത് ശൈത്യകാലത്തിലേക്ക്

ഡിസംബർ മാസത്തോടെ താപനില ഗണ്യമായി കുറയുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

കുവൈത്ത് ശൈത്യകാലത്തിലേക്ക്
കുവൈത്ത് ശൈത്യകാലത്തിലേക്ക്

കുവൈത്ത് സിറ്റി: ശൈത്യകാലത്തിലേക്ക് നീങ്ങി കുവൈത്ത്. വരും ദിവസങ്ങളിൽ കുവൈത്തിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. പകൽ സമയം മിതമായ താപനിലയും രാത്രികാലങ്ങളിൽ തണുപ്പുമാണ് അനുഭവപ്പെടുക.

ഇന്ന് പകൽ സമയം പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച പകൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസിനും 32 ഡിഗി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ മാസത്തോടെ താപനില ഗണ്യമായി കുറയുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

Top