ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ് വിധി ഇന്ന്

ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ് വിധി ഇന്ന്
ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ് വിധി ഇന്ന്

തിരുവനന്തപുരം : ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രന്‍ വധക്കേസിന്റെ വിധി ഇന്ന്. സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് കൊല്ലത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പ്രതിയായകേസിന്റെ വിധി പറയുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. 2010 ഏപ്രില്‍ 10നാണ് വീട്ടിനുള്ളില്‍ കയറി രാഭഭദ്രനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയത്. ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെയാണ് വെട്ടികൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്യോഷിച്ചു. രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

19 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ ഒരു പ്രതി മരിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കളിയാവര്‍ക്ക് പുറമേ ഗൂഢാലോചനയ്ക്കും, പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജയമോഹന്‍, മുന്‍ അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ്.സുമന്‍, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ എന്നിവര്‍ പ്രതികളാണ്. മുന്‍ മന്ത്രി മേഴ്‌സികുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ മാര്‍ക്‌സണും പ്രതികളാണ്. 2019ലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. 126 സാക്ഷികളുണ്ടായിരുന്ന കേസില്‍ സിപിഎം പ്രവര്‍ത്തകരായ സാക്ഷികള്‍ കൂറുമാറി. അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷന്‍ സാക്ഷിയായ വിസ്തരിച്ച ഡിവൈഎസ്പി വിനോദ് കുമാര്‍ മൊഴി നല്‍കിയതും വിവാദമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്യോഷിച്ചത്.

Top