ആവാസവ്യവസ്ഥയെ തകിടം മറിച്ച് അധിനിവേശ സസ്യങ്ങൾ

തിരുനാവായ എ.എം.എല്‍.പി. സ്‌കൂളില്‍ ശാസ്ത്രപഠന പ്രോജക്ടിന്റെ ഭാഗമായി നടന്ന സര്‍വേയിലാണ് പ്രദേശത്ത് അധിനിവേശ സസ്യങ്ങളുടെ വർധനവ് കണ്ടെത്തിയത്.

ആവാസവ്യവസ്ഥയെ തകിടം മറിച്ച് അധിനിവേശ സസ്യങ്ങൾ
ആവാസവ്യവസ്ഥയെ തകിടം മറിച്ച് അധിനിവേശ സസ്യങ്ങൾ

തിരുനാവായ: വളരെ വേഗത്തില്‍ വളരുന്നതും തദ്ദേശീയ സസ്യങ്ങളുമായി പ്രകാശം, ഈര്‍പ്പം, പോഷകവസ്തുക്കള്‍, സ്ഥലം തുടങ്ങിയവയ്ക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങള്‍.വിരുന്നുകാരായി വന്ന് വില്ലനായി മാറുകയാണ് അധിനിവേശ സസ്യങ്ങള്‍. ആവാസവ്യവസ്ഥയെ തകിടം മറിച്ച് അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം തിരുനാവായയിലും പരിസരപ്രദേശങ്ങളിലും വ്യാപകമാകുകയാണ്.

READ ALSO: http://ഇടിയുടെ മാലപ്പടക്കമൊരുക്കി പെപ്പെ ചിത്രം ”കൊണ്ടൽ”

കളവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങള്‍ ആണിത്. തിരുനാവായ എ.എം.എല്‍.പി. സ്‌കൂളില്‍ ശാസ്ത്രപഠന പ്രോജക്ടിന്റെ ഭാഗമായി നടന്ന സര്‍വേയിലാണ് പ്രദേശത്ത് അധിനിവേശ സസ്യങ്ങളുടെ എണ്ണത്തില്‍ വര്‍ധന വന്നതായി കണ്ടെത്തിയത്. അധിനിവേശ സസ്യങ്ങള്‍ കാരണം വീട്ടുവളപ്പുകളില്‍ കണ്ടിരുന്ന പല ഔഷധച്ചെടികളുടെ എണ്ണവും കുറഞ്ഞുവന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.


പ്രദേശത്തെ ജലാശയങ്ങളില്‍ ആഫ്രിക്കന്‍ പായല്‍, കുളവാഴ പോലുള്ളവ പെരുകിയതായി കണ്ടെത്തി. വര്‍ണച്ചേമ്പുകള്‍, മഞ്ഞ പയര്‍, ചെറുചീര, ചോരച്ചീര, നാറ്റപ്പൂച്ചെടി, അമ്മിണിപ്പൂ, മുടിയന്‍പച്ച, മുള്ളന്‍ചീര, അടമ്പ്, കൊങ്ങിണി, കുളകരയാമ്പു, മഞ്ഞക്കോളാമ്പി വള്ളി, ആനത്തൊട്ടാവാടി, പൂച്ചവാലന്‍ പുല്ല്, അക്വോഷ്യ തുടങ്ങി അമ്പതോളം അധിനിവേശ സസ്യങ്ങളെ തിരുനാവായയിലും പരിസരത്തുമായി കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യർക്ക് മാത്രമല്ല പക്ഷി മൃകാഥികൾക്കും സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍വേയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പതിപ്പും പഠന റിപ്പോര്‍ട്ടും പുറത്തിറക്കും. ഇവയെ കൃത്യമായ ഇടവേളകളില്‍ പിഴുതെറിഞ്ഞില്ലെങ്കില്‍ തനതു സസ്യങ്ങളുടെ വൈവിധ്യംതന്നെ ഇല്ലാതാകും.

Top