CMDRF

‘പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്’: നടി രേവതി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലെ, പവർ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല

‘പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്’: നടി രേവതി
‘പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്’: നടി രേവതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് സ്വാഗതാർഹമെന്ന് നടി രേവതി. എന്നാൽ പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലെ, പവർ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല.

റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ചിലശക്തികൾ പ്രവർത്തിച്ചിട്ടുണ്ട്. താരസംഘടനയ്ക്കെതിരെ രേവതി വിമർശനം ഉന്നയിച്ചു. 2018ൽ ‘അമ്മ’ ഡബ്ല്യൂസിസിയുമായി സംസാരിക്കാൻ തന്നെ മടിച്ചിരുന്നു എന്നായിരുന്നു അവർ പറഞ്ഞത്. അതേസമയം, റിപ്പോർട്ട് പരസ്യമാക്കാൻ സർക്കാർ വൈകി. അതുകൊണ്ടുതന്നെ നീതി വൈകി. നേരത്തെ പരസ്യമായിരുന്നെങ്കിൽ പലരെയും രക്ഷിക്കാമായിരുന്നു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിൻറെ പേരിൽ, തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരിൽ നിന്നുപോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി പറഞ്ഞു.

Also read: സിനിമാ മേഖലയിലെ പീഡന പരാതികൾ അന്വേഷിക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥർ

വിശദാംശങ്ങൾ ചുവടെ:

അതിനിടെ, സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരിൽ നിന്ന് മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പ് സ്പെഷ്യൽ ടീം ആവശ്യപ്പെടും. ഇതുവരെ ആരോപണം ഉയർത്തിയ മുഴുവൻ പേരെയും സമീപിക്കും. ആരോപണത്തിൽ ഉറച്ചുനിന്നാൽ മൊഴി പരിശോധിച്ച് കേസെടുത്ത് തുടർ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം. മൊഴിയെടുക്കുന്നത് ടീമിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും. ഓരോ ഉദ്യോഗസ്ഥക്ക് കീഴിലും വനിതാ പൊലീസ് അടങ്ങുന്ന ടീമുകൾ ഉണ്ടാക്കിയാകും മൊഴി രേഖപ്പെടുത്തൽ.

Top