‘എഡിജിപിയെ മാറ്റിനിർത്തി അന്വേഷണം, അൻവറിന്‍റെ മാത്രം ആവശ്യം’; ശിവന്‍കുട്ടി

അൻവർ ആണോ ശരി , ശശി ആണോ ശരി എന്ന ചോദ്യത്തിന് അതൊക്കെ അന്വേഷണത്തിന് ശേഷം തെളിയും

‘എഡിജിപിയെ മാറ്റിനിർത്തി അന്വേഷണം,  അൻവറിന്‍റെ മാത്രം ആവശ്യം’; ശിവന്‍കുട്ടി
‘എഡിജിപിയെ മാറ്റിനിർത്തി അന്വേഷണം,  അൻവറിന്‍റെ മാത്രം ആവശ്യം’; ശിവന്‍കുട്ടി

പത്തനംതിട്ട: ചില മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എഡിജിപിയെ മാറ്റിനിർത്തി അന്വേഷണം വേണമെന്നത് അൻവറിന്‍റെ മാത്രം ആവശ്യമാണ്. സർക്കാരിന് ആ അഭിപ്രായമില്ല. പ്രതിപക്ഷ നേതാവിറെ വാക്ക് ആരും വിശ്വസിക്കില്ല. അൻവറിന്‍റെ വെളിപ്പെടുത്തലില്‍ നിയമപരമായ നടപടി എടുത്തു. അൻവർ ആണോ ശരി , ശശി ആണോ ശരി എന്ന ചോദ്യത്തിന് അതൊക്കെ അന്വേഷണത്തിന് ശേഷം തെളിയും, കാത്തിരിക്കൂ എന്ന് അദ്ദേഹം മറുപടി നല്‍കി.

Top