സൊമാറ്റോയും സ്വിഗ്ഗിയും ആന്റിട്രസ്റ്റ് ചട്ടങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്

ചില റെസ്റ്റോറന്റുകളില്‍ നിന്ന് കുറഞ്ഞ കമ്മീഷന്‍ ഇടാക്കുകയും മറ്റിടങ്ങളില്‍ നിന്ന് ഉയര്‍ന്ന കമ്മീഷന്‍ വാങ്ങുകയും ചെയ്തുവെന്നാണ് സൊമാറ്റോയ്ക്ക് എതിരെയ പരാതി.

സൊമാറ്റോയും സ്വിഗ്ഗിയും ആന്റിട്രസ്റ്റ് ചട്ടങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്
സൊമാറ്റോയും സ്വിഗ്ഗിയും ആന്റിട്രസ്റ്റ് ചട്ടങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി ഭീമന്മാരായ സൊമാറ്റോയും സ്വിഗ്ഗിയും നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തല്‍. ഇന്ത്യയുടെ ആന്റിട്രസ്റ്റ് ബോഡി നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. പിന്നാലെ സൊമാറ്റോയുടെ ഓഹരി മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞു.

ചില റെസ്റ്റോറന്റുകളില്‍ നിന്ന് കുറഞ്ഞ കമ്മീഷന്‍ ഇടാക്കുകയും മറ്റിടങ്ങളില്‍ നിന്ന് ഉയര്‍ന്ന കമ്മീഷന്‍ വാങ്ങുകയും ചെയ്തുവെന്നാണ് സൊമാറ്റോയ്ക്ക് എതിരെയ പരാതി. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മാത്രം ലിസ്റ്റ് ചെയ്യുന്ന റെസ്റ്റോറന്റുകള്‍ക്ക് സ്വിഗി കൂടുതല്‍ പ്രാധാന്യം നല്‍കുകയായിരുന്നു. വിപണിയില്‍ ആരോഗ്യകരമായ മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കമ്പനികള്‍ കടുത്ത ചട്ടലംഘനം കാട്ടിയെന്ന് കമ്മീഷന്‍ വിമര്‍ശിക്കുന്നു.

Also Read: പി.എം സൂര്യഘര്‍ പദ്ധതിയില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്

കമ്പനികള്‍ക്കെതിരെ നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ 2022 ല്‍ പരാതി നല്‍കിയിരുന്നു. 2024 മാര്‍ച്ചില്‍ തത്പര കക്ഷികള്‍ക്കെല്ലാം കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സൊമാറ്റോയുടെ ഓഹരി മൂല്യം ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. അതേസമയം ഐപിഒയിലേക്ക് പോകുന്ന സ്വിഗി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകളില്‍ അന്വേഷണം നേരിടുന്നതും പിഴശിക്ഷ ഉണ്ടായാല്‍ പണം നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Top