CMDRF

ഓടിടി പ്രദര്‍ശനം ആരംഭിച്ച് ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ‘ഗോളം’

ഓടിടി പ്രദര്‍ശനം ആരംഭിച്ച് ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ‘ഗോളം’
ഓടിടി പ്രദര്‍ശനം ആരംഭിച്ച് ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ‘ഗോളം’

ഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനം നിര്‍വഹിച്ച ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട മലയാള ചിത്രമാണ് ഗോളം. ജൂണ്‍ 7 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ രണ്ട് മാസങ്ങള്‍ക്കിപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്.

രഞ്ജിത്ത് സജീവിനൊപ്പം ദിലീഷ് പോത്തനും സണ്ണി വെയ്‌നുമാണ് ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രവീണ്‍ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എബി സാല്‍വിന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാര്‍. ചിത്രസംയോജനം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും ശബ്ദമിശ്രണം വിഷ്ണു സുജാതനും നിര്‍വ്വഹിച്ചു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂര്‍ കലാസംവിധായകനായും പ്രവര്‍ത്തിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ ശ്രീക് വാര്യര്‍ കളര്‍ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിര്‍വഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍. വിഷ്വല്‍ ഇഫക്ട്‌സ് പിക്റ്റോറിയല്‍ എഫ്എക്സ്, സ്റ്റില്‍ ഫോട്ടോഗ്രഫി ജെസ്റ്റിന്‍ ജെയിംസ്. ബിബിന്‍ സേവ്യര്‍, ബിനോഷ് തങ്കച്ചന്‍ എന്നിവരാണ് ഫിനാന്‍സ് കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈനുകള്‍ തയ്യാറാക്കിയത് യെല്ലോടൂത്ത്സും ടിവിറ്റിയുമാണ്. സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യല്‍) മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു. ശ്രീ പ്രിയ കമ്പൈന്‍സ് മുഖേന ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സാണ് ‘ഗോളം’ വിതരണം ചെയ്തത്.

Top