CMDRF

പുതിയ സവിശേഷതകളോടെ ഐഒഎസ് 18

ഐഒഎസ് 18 ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഐഫോണുകളിലെ ആപ്പുകള്‍ ലോക്ക് ചെയ്ത് സൂക്ഷിക്കുകയും ഹൈഡ് ചെയ്യുകയുമാകാം. വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ 'ലോക്ക്‌ഡ് ആന്‍ഡ് ഹിഡന്‍ ആപ്പ്' ഫീച്ചര്‍ സഹായിക്കും

പുതിയ സവിശേഷതകളോടെ ഐഒഎസ് 18
പുതിയ സവിശേഷതകളോടെ ഐഒഎസ് 18

ടെക് ഭീമനായ ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 18 പുറത്തിറക്കിയിരിക്കുകയാണ്. ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണുകളിലെ ഹോം സ്‌ക്രീനിലും ലോക്‌സക്രീനിലും പുതിയ കസ്റ്റമൈസേഷന്‍, ഹോം സ്‌ക്രീനില്‍ ആപ്പുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം പുതിയ ഡിസൈനിലുള്ള കണ്‍ട്രോള്‍ സെന്ററും പുതിയ പാസ് വേഡ് മാനേജ്മെന്റ് ആപ്പും ഐഒഎസ് 18 ല്‍ എത്തിയിട്ടുണ്ട്.

ഐഒഎസ് 18 ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഐഫോണുകളിലെ ആപ്പുകള്‍ ലോക്ക് ചെയ്ത് സൂക്ഷിക്കുകയും ഹൈഡ് ചെയ്യുകയുമാകാം. വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ‘ലോക്ക്‌ഡ് ആന്‍ഡ് ഹിഡന്‍ ആപ്പ്’ ഫീച്ചര്‍ സഹായിക്കും. ആപ്പിനുള്ളിലെ ഉള്ളടക്കം മാത്രമല്ല, നോട്ടിഫിക്കേഷനും ഇങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം. ഏതെങ്കിലുമൊരു ആപ്ലിക്കേഷന്‍ ലോക്ക് ചെയ്യുകയോ ഹിഡന്‍ ചെയ്യുകയോ ചെയ്‌താല്‍ അതിലെ മെസേജും ഇ-മെയിലും പോലുള്ള ഉള്ളടക്കത്തിനൊപ്പം അവയുടെ നോട്ടഫിക്കേഷനുകളും മറയ്ക്കപ്പെടും. ഇവ സെര്‍ച്ച് ചെയ്‌തോ നോട്ടിഫിക്കേഷനില്‍ നിന്നോ മൊബൈലിലെ ഏതെങ്കിലും ഭാഗത്ത് നിന്നോ കണ്ടെത്താനാവില്ല. ഇങ്ങനെ ലോക്ക് ചെയ്‌ത് വച്ചിരിക്കുന്ന ആപ്പുകള്‍ മറ്റാരെങ്കിലും തുറക്കാന്‍ ശ്രമിക്കുമോ എന്ന ഭയവും വേണ്ട. ലോക്ക് ചെയ്യപ്പെട്ട ആപ്പ് തുറക്കാന്‍ ഫേസ് ഐഡിയോ പാസ്‌വേഡോ നല്‍കേണ്ടതുണ്ട്.

Also Read: ജിയോ പണിമുടക്കി;പണികിട്ടിയത് 10,000ത്തിലേറെ പേർക്ക്

നേരത്തെ ഫ്‌ളാഷ് ലൈറ്റിന്റെ പ്രകാശത്തിന്റെ ബ്രൈറ്റ്‌നെസ് മാത്രമാണ് ക്രമീകരിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫ്‌ളാഷ് ലൈറ്റിന്റെ ബീം ലെങ്തും ക്രമീകരിക്കാന്‍ സാധിക്കും. ഇതിനായി ഡൈനാമിക് ഐലന്റിലുള്ള ടോര്‍ച്ച് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ മതി. മെസേജസ് ആപ്ലിക്കേഷനില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് വിവിധ ടെക്സ്റ്റ് ഇഫക്ടുകള്‍ ചേര്‍ക്കാനുള്ള സൗകര്യം ഐഒഎസ് 18 ല്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിന് വിവിധ ആനിമേറ്റഡ് ഇഫക്ടുകള്‍ നല്‍കാനും ചാറ്റിങ് കൂടുതല്‍ രസകരമാക്കാനുമാവും. ഇതിനായി ആപ്പിള്‍ കീബോര്‍ഡ് ഉപയോഗിച്ച് സന്ദേശം ടൈപ്പ് ചെയ്ത് സെലക്ട് ചെയ്യുക. ശേഷം കീബോര്‍ഡില്‍ വലത് ഭാഗത്ത് മുകളിലായി കാണുന്ന A എന്ന ഐക്കണ്‍ ടൈപ്പ് ചെയ്യുമ്പോള്‍ വിവിധ ടെക്സ്റ്റ് ഇഫക്ടുകള്‍ കാണാം. ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ ഈ ടെക്സ്റ്റ് ഇഫക്ടുകള്‍ കാണുകയുള്ളൂ.

സന്ദേശങ്ങള്‍ക്ക് ഇമോജികളിലൂടെ പ്രതികരണം അറിയിക്കുന്ന ഫീച്ചറാണ് ഇമോജി ടാപ്പ് ബാക്ക്. ഫോണിലെ ഇമോജി ലൈബ്രറിയില്‍ ഏതും ഇതിനായി ഉപയോഗിക്കാനാവും. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ടാപ്പ് ബാക്ക് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ഇമോജി ഐക്കണില്‍ ടാപ്പ് ചെയ്താല്‍ കൂടുതല്‍ ഐക്കണുകള്‍ തിരഞ്ഞെടുക്കാം.

Also Read: ‘ആപ്പിള്‍ ഇന്റലിജന്‍സ്’ ഇനി വൈകില്ല

സന്ദേശങ്ങള്‍ മറ്റൊരു സമയത്ത് കൃത്യമായി അയക്കുന്നതിന് ഇതുവഴി സാധിക്കും. മെസേജസ് ആപ്പില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ഫീച്ചറാണ് സെന്റ് ലേറ്റര്‍. സന്ദേശം ടൈപ്പ് ചെയ്ത് ഇടത് ഭാഗത്തുള്ള + ഐക്കണില്‍ ടാപ്പ് ചെയ്താല്‍ Send Later ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്ത് തീയ്യതിയും സമയവും ക്രമീകരിക്കുക. ഐമെസേജുകള്‍ മാത്രമേ ഈ രീതിയില്‍ അയക്കാനാവൂ.ഐഫോണ്‍ സ്‌ക്രീന്‍ മാക്ക് കംപ്യൂട്ടറില്‍ കാണാനും കംപ്യൂട്ടര്‍ ഉപയോഗിച്ച് നിയന്ത്രിക്കാനും ഫോണിലെ ആപ്പുകള്‍ മാക്കില്‍ നിന്ന് തന്നെ ഉപയോഗിക്കാനും സാധിക്കും. ഇതിനായി മാക്കില്‍ പ്രത്യേക ഐഫോണ്‍ മിററിങ് ആപ്പ് ലഭ്യമാണ്.

Also Read: പുത്തന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ഒരേ ആപ്പിള്‍ ഐഡിയിലും ഒരേ വൈഫൈ നെറ്റ് വര്‍ക്കിലും ബന്ധിപ്പിച്ച ഐഫോണും മാക്കും തമ്മിലേ ഈ രീതിയില്‍ ബന്ധിപ്പിക്കാനാവൂ. കാല്‍ക്കുലേറ്റര്‍ ആപ്പില്‍ ഒരു പുതിയ ഡിലീറ്റ് ബട്ടണ്‍ അവതരിപ്പിച്ചിട്ടുണ്ട്. കണക്കുകൂട്ടുമ്പോള്‍ അക്കങ്ങള്‍ തെറ്റായി നല്‍കിയാല്‍ അത് തിരുത്താനും നീക്കം ചെയ്യാനുമുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നില്ല. പൂര്‍ണമായും മാറ്റി ടൈപ്പ് ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ഡിലീറ്റ് ബട്ടണ്‍ ഉപയോഗിച്ച് തെറ്റായി ടൈപ്പ് ചെയ്ത അക്കങ്ങള്‍ ബാക്ക് സ്‌പേസ് ചെയ്ത് ഒഴിവാക്കാനാവും.

Top