CMDRF

ഐഫോൺ 16 സിരീസിന് ഡിമാൻറ് കുറവോ?

ഐഫോൺ 16 പ്രോ മോഡലുകൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഡിമാൻറ് കുറഞ്ഞതായി ആപ്പിൾ വിവരങ്ങൾ അനൗദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്ന ആപ്പിൾ ഹബും പറയുന്നു

ഐഫോൺ 16 സിരീസിന് ഡിമാൻറ് കുറവോ?
ഐഫോൺ 16 സിരീസിന് ഡിമാൻറ് കുറവോ?

കാലിഫോർണിയ: ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ മോഡലുകൾക്ക് 15 പ്രോ ഫോണുകളിലെ അപേക്ഷിച്ച് ഡിമാൻറ് വളരെ കുറഞ്ഞതായി ആപ്പിൾ അനലിസ്റ്റ് മിങ്-ചി-ക്യൂവിനെ ഉദ്ധരിച്ച് മാക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 2024 സെപ്റ്റംബർ 9ന് ആപ്പിൾ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓർഡർ ആപ്പിൾ ആരംഭിക്കുകയും ചെയ്‌തു. ഇതുവരെ ആകെ 37 മില്യൺ അഥവാ മൂന്ന് കോടി എഴുപത് ലക്ഷം ഐഫോൺ 16 സിരീസ് ഫോണുകൾക്കാണ് പ്രീ-ഓർഡർ ലഭിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 15 സീരിസിൻറെ ആദ്യ വാര ബുക്കിംഗിനേക്കാൾ 13 ശതമാനത്തോളം കുറവാണിത് എന്ന് മിങ്-ചി-ക്യൂ പറയുന്നു. ഐഫോൺ 16 പ്രോ മോഡലുകൾക്ക് ആവശ്യക്കാർ കുറഞ്ഞതാണ് ഈ കുറവിന് കാരണം.

ഐഫോൺ 16 പ്രോയ്ക്ക് 27 ശതമാനവും ഐഫോൺ 16 പ്രോ മാക്‌സിന് 16 ശതമാനവും 15 പ്രോ മോഡലുകളെ അപേക്ഷിച്ച് ആദ്യ വാരം വിൽപന കുറഞ്ഞു. അതേസമയം സ്റ്റാൻഡേർഡ് മോഡലുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയേക്കാൾ പ്രീ-ഓർഡർ ഐഫോൺ 16നും ഐഫോൺ 16 പ്ലസിനും ഉള്ളതായി മിങ്-ചി-ക്യൂ നിരീക്ഷിക്കുന്നു. ഐഫോൺ 16 ലോഞ്ച് വേളയിൽ ആപ്പിൾ ഇൻറലിജൻസ് ഫീച്ചറുകൾ ലഭ്യമല്ലാതിരുന്നത് പ്രോ മോഡലുകളുടെ വിൽപന കുറയാൻ കാരണമായതായും മിങ്-ചി-ക്യൂ വാദിക്കുന്നു. ഒക്ടോബറിൽ ഐഒഎസ് 18 സോഫ്റ്റ്‌വെയറിന് ഒപ്പമായിരിക്കും ആപ്പിൾ ഇൻറലിജൻസ് വരിക എന്നാണ് റിപ്പോർട്ട്.

Also Read: ഐഫോണിനെ ട്രോളി സാംസങ്

ഐഫോൺ 16 പ്രോ മോഡലുകൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഡിമാൻറ് കുറഞ്ഞതായി ആപ്പിൾ വിവരങ്ങൾ അനൗദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്ന ആപ്പിൾ ഹബും പറയുന്നു. ഐഫോൺ 15 സിരീസിന് ആദ്യ ആഴ്‌ചയുണ്ടായ വിൽപനയേക്കാൾ 12.7 ശതമാനത്തിൻറെ കുറവാണ് ഐഫോൺ 16 സിരീസിന് ആദ്യ വാരമുണ്ടായത് എന്ന് ആപ്പിൾ ഹബ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. പേരിന് മാത്രം അപ്‌ഡേറ്റുകളേ ഐഫോൺ 16 സിരീസിലുള്ളൂ എന്നതാണ് വിൽപന ഇടിയാൻ കാരണം എന്നാണ് ആപ്പിൾ ഹബിൻറെ ട്വീറ്റിന് താഴെ വന്നിരിക്കുന്ന കമൻറുകൾ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കുന്ന ആപ്പിളിൻറെ അടവ് നാട്ടുകാർക്ക് ഇക്കുറി മനസിലായെന്നും കമൻറുകളിലുണ്ട്.

Top