ഐഫോണുകളിലേക്ക് ലാമ AI ചാറ്റ്ബോട്ട് അവതരിപ്പിക്കാാനുള്ള മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഓഫർ നിരസിച്ച് ആപ്പിൾ. ഐഒഎസ് ഉപകരണങ്ങളിലേക്ക് ലാമയെ സംയോജിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് മെറ്റയും ആപ്പിളും മാർച്ചിൽ ചർച്ച നടത്തിയിരുന്നു. പക്ഷേ പീന്നീട് സ്വകാര്യതയുടെ കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നതാനാൽ ഔപചാരിക കരാറിലേക്കു അത് നീണ്ടില്ല.
ആപ്പിളും മെറ്റയും, ഒരുകാലത്ത് ഫെയ്‌സ്ബുകിനെ ഐഒഎസിലേക്കു സംയോജിപ്പിക്കുന്നതിൽ സഹകാരികളായിരുന്നുവെങ്കിലും ഇപ്പോൾ എഐ, സ്‌മാർട്ട് ഹോം, മിക്‌സഡ് റിയാലിറ്റി മേഖല തുടങ്ങിയവയിലെല്ലാം മത്സരത്തിലാണ്. എന്നാൽ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ആൽഫബെറ്റിൻ്റെ ജെമിനി എന്നിവയുമായുള്ള പങ്കാളിത്തത്തിൽ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എഐ സ്റ്റാർട്ട് അപ്പായി ആന്ത്രോപിക്കിന്റെ ചാറ്റ്ബോട്ട് ചേർക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലുണ്ട്.