ഡൽഹി: ഐപിഎല്‍ താരലേലത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളുടെ അടിസ്ഥാന ലേല തുക സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റിഷഭ് പന്ത്, ലഖ്നൗ സൂപ്പര്‍ ജയന്സിന്റെ കെ.എല്‍ രാഹുൽ എന്നിവരുടെ ലേല തുക രണ്ട് കോടി രൂപയാണ്. രാജസ്ഥാന് റോയല്‍സിന്റെ ആര്.അശ്വിൻ ,യുസ്വേന്ദ്ര ചാഹാൽ എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലുള്ളത്.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 24.5 കോടി നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിനും രണ്ട് കോടിയാണ് ഈ സീസണിൽ അടിസ്ഥാന വില. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാക്കിനും സര്‍ഫറാസ് ഖാനിനും 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.
Also Read: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ കാലിക്കറ്റ് എഫ് സി ഫൈനലില്‍
രണ്ട് കോടി രൂപ അടിസ്ഥാന വിലയുളള മറ്റ് ഇന്ത്യൻ താരങ്ങളാണ് ഖലീൽ അഹമ്മദ്, ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ, ആവേശ് ഖാൻ, ഇഷാൻ കിഷൻ, മുകേഷ് കുമാർ, ഭുവനേശ്വർ കുമാർ, പ്രസിദ്ധ് കൃഷ്ണ, ടി നടരാജൻ, ദേവ്ദത്ത് പടിക്കൽ, ക്രുനാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർ.
ഇന്ത്യൻ പ്രീമിയർ ലീഗ് 18-ാം പതിപ്പിനുള്ള മെഗാ താരലേലം നവംബർ 24, 25 തിയ്യതികളിൽ ജിദ്ദയിൽ നടക്കും. ഐപിഎൽ ലേലത്തിനായി 1,574 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിൽ പങ്കെടുക്കും.