ഐപിഎല്‍; ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഐപിഎല്‍; ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ഐപിഎല്‍; ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ചെന്നൈ: ഐപിഎല്‍ പോയന്റ് ടേബിളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചെന്നൈ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്നലെ 63 റണ്‍സിന് ഗുജറാത്തിനെ തോല്‍പ്പിച്ചതോടെ മികച്ച നെറ്റ് റണ്‍റേറ്റും(+1.979) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉറപ്പാക്കി.ഐപിഎല്ലില്‍ കളിച്ച രണ്ട് മത്സരങ്ങളം ജയിച്ച ഒരേയൊരു ടീമിം ഇപ്പോള്‍ ചെന്നൈ ആണ്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സുമാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ആദ്യ മത്സരം തോറ്റതിനാല്‍ ഇന്ന് ആര് ജയിച്ചാലും രാജസ്ഥാന്റെ രണ്ടാം സ്ഥാനത്തിന് വലിയ ഭീഷണിയാകില്ലെന്നാണ് കരുതുന്നത്. സണ്‍റൈസേഴ്‌സിന്റെ നെറ്റ് റണ്‍ റേറ്റ് -0.200 ആണങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെത് -0.300 ആണ്.കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിയോട് തോറ്റെങ്കിലും പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് പഞ്ചാബ് കിംഗ്‌സും നാലാം സ്ഥാനത്ത് ആര്‍സിബിയുമാണ്. ആദ്യ മത്സരത്തില്‍ മുംബൈയോട് ജയിച്ച് വമ്പ് കാട്ടിയെങ്കിലും ഇന്നലെ ചെന്നൈയോട് തോറ്റതോടെ ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു. ആദ്യ ജയത്തിനായി കാത്തിരിക്കുന്ന ഹൈദരാബാദ്, മുംബൈ ഡല്‍ഹി, ലഖ്‌നൗ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് നെറ്റ് റണ്‍റേറ്റില്‍(+1.000) ചെന്നൈയെക്കാള്‍ ഏറെ പിന്നിലാണ്. നാളെ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താലും രാജസ്ഥാന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എളുപ്പമാകില്ലെന്ന് ചുരുക്കം. നാളെ ഡല്‍ഹിക്കെതിരെ വലിയ മാര്‍ജിനിലുള്ള വിജയം കൊണ്ട് മാത്രമെ രാജസ്ഥാന് ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാവു.

Top