ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാന്‍ ഒരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാന്‍ ഒരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാന്‍ ഒരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ത്യന്‍ ഭാവി താരങ്ങളായ ശുഭ്മന്‍ ഗില്ലും റുതുരാജ് ഗെയ്ക്ക്വാദും നേര്‍ക്കുനേര്‍ വരുന്നതാണ് ഇന്നത്തെ പ്രത്യേകത. എന്നാല്‍ കൗതുകകരമായ മറ്റൊരു കൂടിച്ചേരലിനും മത്സരത്തിന് മുമ്പായി അവസരം ഒരുങ്ങി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായാണ് ധോണി ചെപ്പോക്കിലുള്ളത്. ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ്. എന്നാല്‍ ഗാരി കിര്‍സ്റ്റണ്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിംഗ് പരിശീലകന്‍, മെന്റര്‍ എന്നീ പദവികള്‍ വഹിക്കുന്നു. എന്തായാലും ഇന്നത്തെ മത്സരം പഴയ ഹീറോകളും പുതിയ താരങ്ങളും തമ്മിലാകും.

2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഹീറോകള്‍ വീണ്ടും കണ്ടുമുട്ടി. ആ കൂട്ടായ്മയില്‍ മൂന്ന് പേരുണ്ട്. അന്നത്തെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. പേസ് ബൗളര്‍ ആശിഷ് നെഹ്‌റ. ഒപ്പം ടീമിന്റെ പരിശീലകനായിരുന്നു ഗാരി കിര്‍സ്റ്റണ്‍. ഇവര്‍ മൂന്നുപേരും ഇന്ന് രണ്ട് ടീമുകളിലാണ്. അതില്‍ ഒരാള്‍ ഇന്നും ക്രിക്കറ്റ് കളിക്കുന്നുവെന്നത് മറ്റൊരു കൗതുകം.

Top