CMDRF

ഐപിഎല്‍; മോശം പ്രകടനം നടത്തിയ മിച്ചല്‍ സ്റ്റാര്‍കിനെ ട്രോളി സമൂഹമാധ്യമങ്ങള്‍

ഐപിഎല്‍; മോശം പ്രകടനം നടത്തിയ മിച്ചല്‍ സ്റ്റാര്‍കിനെ ട്രോളി സമൂഹമാധ്യമങ്ങള്‍
ഐപിഎല്‍; മോശം പ്രകടനം നടത്തിയ മിച്ചല്‍ സ്റ്റാര്‍കിനെ ട്രോളി സമൂഹമാധ്യമങ്ങള്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ മോശം പ്രകടനം നടത്തിയ മിച്ചല്‍ സ്റ്റാര്‍കിനെ ട്രോളി സമൂഹമാധ്യമങ്ങള്‍. ക്രിക്കറ്റ് ചരിത്രത്തിലെ വിലയേറിയ താരമെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം. 24 കോടി രൂപ വെള്ളത്തിലായി എന്നാണ് മറ്റൊരു കമന്റ്.

കഴിഞ്ഞ താരലേലത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് സ്റ്റാര്‍കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ 24.75 കോടി രൂപയ്ക്ക് വാങ്ങിയിട്ടും സ്റ്റാര്‍ക് നടത്തിയ പ്രകടനമാണ് ആരാധകരെ ഉള്‍പ്പടെ ചൊടുപ്പിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനെയും വെറുതെ വിടുന്നില്ല. മോശം പ്രകടനം നടത്തിയ മിച്ചല്‍ സ്റ്റാര്‍കിനെ പരിഹസിക്കുന്ന രീതിയിലാണ് ഷാരൂഖ് ഖാന് ട്രോളുകളില്‍ എത്തുന്നത്. മത്സരത്തില്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ സ്റ്റാര്‍ക് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

Top