ഐക്യൂ Z9 ടർബോ+ ചൊവ്വാഴ്ച ചൈനയിൽ ലോഞ്ച് ചെയ്തു. സമർപ്പിത Q1 ഗെയിമിംഗ് ചിപ്‌സെറ്റിനൊപ്പം മീഡിയടെക് ഡൈമൻസിറ്റി 9300+ SoC-ലും 16 ജിബി വരെ റാമും 80W ഫാസ്റ്റ് ചാർജിംഗ് ഉള്ള 6,400mAh ബാറ്ററിയിലും ആണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 6.78 ഇഞ്ച് 1.5 കെ ഡിസ്‌പ്ലേ, 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ്, 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സെൻസർ എന്നിവ ആണ് ഫോണിന് ഉള്ളത്. കൂടാതെ ഐക്യൂ Z9 ടർബോ+ ഇൻഫ്രാറെഡും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും വഹിക്കുന്നുണ്ട്.
രാജ്യത്ത് നിലവിൽ ഉള്ള ഐക്യൂ Z9 ടർബോ, ഐക്യൂ Z9, ഐക്യൂ Z9x എന്നീ സീരീസിലേക്ക് ആകും പുതിയ ഫോൺ ആഡ് ആകുന്നത്. ഐക്യൂ Z9 ടർബോ+ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ചൈനയിൽ CNY 2,299 (ഏകദേശം 27,300 രൂപ) മുതൽ ആരംഭിക്കുന്നു. 12 ജിബി + 512 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 512 ജിബി വേരിയൻ്റുകളുടെ വില യഥാക്രമം CNY 2,599 (ഏകദേശം 30,900 രൂപ), CNY 2,499 (ഏകദേശം 29,700 രൂപ), CNY 2,899 (ഏകദേശം 34,500 രൂപ) ആണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, മൂൺലൈറ്റ് ഷാഡോ ടൈറ്റാനിയം, സ്റ്റാർലൈറ്റ് വൈറ്റ് (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്നീ മൂന്ന് കളർ ഓപ്ഷനുകളാണ് ഉള്ളത്.
Also read: വിവോ എക്‌സ്200 സിരീസ് ഒക്ടോബറിൽ പുറത്തിറങ്ങും
ഡ്യുവൽ സിം (നാനോ+നാനോ) സ്ലോട്ട് ഉള്ള ഐക്യൂ Z9 ടർബോ+ന്റെ ഡിസ്‌പ്ലെയിലേക്ക് വരുമ്പോൾ, 6.78-ഇഞ്ച് 1.5K (1,260 x 2,800 പിക്‌സൽ) AMOLED സ്‌ക്രീനും 144Hz റിഫ്രഷ് റേറ്റും ആണ് ഉള്ളത്. ഗെയിമിംഗിനായി സമർപ്പിത Q1 ചിപ്‌സെറ്റും ആം ഇമ്മോർട്ടാലിസ്-G720 ജിപിയുവുമായി ജോടിയാക്കിയ MediaTek Dimensity 9300+ SoC ആണ് ഫോൺ നൽകുന്നത്. ഇത് 16 ജിബി വരെ LPDDR5X റാമും 512 ജിബി വരെ UFS4.0 ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 4ൽ ആണ് ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.
ഫോട്ടോകൾക്കും വീഡിയോകൾക്കും, ഐക്യൂ Z9 ടർബോ+ന് 50 മെഗാപിക്സൽ Sony LYT-600 പ്രൈമറി സെൻസറും f/1.79 അപ്പേർച്ചറും f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും ഉൾപ്പെടെ ഡ്യൂവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. കൂടാതെ സെൽഫികൾക്കും വീഡിയോ കോളുകൾക്കും ആയി f/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഫോണിലുള്ളത്. 80W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയ്‌ക്കൊപ്പം 6,400mAh ബാറ്ററിയും ഹാൻഡ്‌സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.4, OTG, NFC, GPS, Beidou, GLONASS, Galileo, QZSS, NavIC, USB Type-C പോർട്ട് എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി, ബയോമെട്രിക് ഒതെന്റിക്കേഷനായി ഹാൻഡ്‌സെറ്റിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്. 163.72×75.88×7.98mm നീളം ഉള്ള ഫോണിന് 196 ഗ്രാം ഭാരമുണ്ട്.