ഇറാന്റെ പിന്തുണയോടെ ഹമാസിന് പുതിയ നേതാവ്; ഉറക്കം നഷ്ടപ്പെട്ട് നെതന്യാഹു

ഒരു ചാരിറ്റി സംഘടനയായാണ് ഹമാസ് ആരംഭിച്ചത്, അതിലൂടെ സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന അനുഭവം അവര്‍ക്ക് ലഭിച്ചു

ഇറാന്റെ പിന്തുണയോടെ ഹമാസിന് പുതിയ നേതാവ്; ഉറക്കം നഷ്ടപ്പെട്ട് നെതന്യാഹു
ഇറാന്റെ പിന്തുണയോടെ ഹമാസിന് പുതിയ നേതാവ്; ഉറക്കം നഷ്ടപ്പെട്ട് നെതന്യാഹു

മാസ് നേതാവ് യഹിയ സിന്‍വാര്‍, ഇസ്രയേലി സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം പലസ്തീനിലും അവരെ പിന്തുണയ്ക്കുന്നവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സിന്‍വാറിനെ കൊലപ്പെടുത്തിയത് വലിയ നേട്ടമായാണ് ഇസ്രയേല്‍ കാണുന്നത്. സിന്‍വാറിന്റെ കൊലപാതകത്തോടെ ഗാസയും പ്രദേശവും കൂടുതല്‍ സുരക്ഷിതമായ സ്ഥലമാകുമെന്നായിരുന്നു ഇസ്രയേലിന്റ കണക്കുകൂട്ടല്‍. എന്നാല്‍ സിന്‍വാറിന്റെ വധം ആ പ്രദേശങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിയുമെന്നത് ഇസ്രയേലിന്റെ തെറ്റിദ്ധാരണ മാത്രമായിരുന്നു. സിന്‍വാറിന്റെ കൊല ആ പ്രദേശങ്ങളില്‍ വലിയ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

സിന്‍വാര്‍ കൊലചെയ്യപ്പെടുന്നതിന് മുമ്പുതന്നെ, വെസ്റ്റ്ബാങ്ക് ഹമാസിനും പലസ്തീന്‍ ഇസ്ലാമിക് ജിഹാദിനും പ്രദേശത്ത് സെല്ലുകള്‍ സ്ഥാപിച്ച് ഇസ്രയേല്‍ സുരക്ഷാ സേനയെ സുരക്ഷിതമായി നേരിടാനാകുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. അതേസമയം, വെസ്റ്റ് ബാങ്കിലും ഇസ്രയേലിനുള്ളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ അല്ലെങ്കില്‍ അതിനായി ശ്രമിച്ച ഒന്നിലധികം ഒറ്റപ്പെട്ട ആക്രമണകാരികളെയും ഈ പ്രദേശം സൃഷ്ടിച്ചിട്ടുണ്ട്.

Hamas

Also Read: യുദ്ധത്തെ മുന്നില്‍കണ്ട് നോര്‍ഡിക് രാജ്യങ്ങള്‍; കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം

ഇസ്രയേലിന്റെ ആഭ്യന്തര ചാര ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സെപ്തംബര്‍ മാസത്തില്‍ വെസ്റ്റ് ബാങ്കിലും ജറുസലേമിലും എട്ട് സുപ്രധാന ആക്രമണങ്ങള്‍ നടന്നു, മറ്റ് 72 എണ്ണം രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്താല്‍ പരാജയപ്പെടുത്തി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, സിവിലിയന്‍മാര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും നേരെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് റാഡിക്കല്‍ സെല്ലുകളും അവരുടെ അനുഭാവികളും ഇസ്രയേലിനെ വെല്ലുവിളിക്കുന്നത് തുടരാനാണ് സാധ്യത.

തെക്കന്‍ മുന്നണിയിലും സ്ഥിരത എവിടെയും കാണാനില്ല. 2023 ഒക്ടോബര്‍ 27-ന് ഗാസയിലേക്കുള്ള ഇസ്രയേല്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍, അതിന്റെ സുരക്ഷാ സേനയ്ക്ക് ഏകദേശം 373 പേരെ നഷ്ടപ്പെട്ടു, ഇസ്രയേല്‍ സൈന്യം പ്രദേശത്ത് തുടരുന്നിടത്തോളം കാലം ഹമാസ് പോലുള്ള സംഘടനയ്ക്ക് ഒളിപ്പോര് സാധ്യമാകില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Yahiya Shinwar

Also Read:ദീർഘദൂര മിസൈൽ യുക്രെയിന്‍ ഉപയോഗിച്ചാൽ അമേരിക്കയെ ആക്രമിക്കും, ബൈഡൻ്റെ നീക്കത്തിൽ റഷ്യ!

ഹമാസ് സംഘടനയുടെ നഖം മുറിച്ച് അവരുടെ സൈനിക ശേഷി ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് വിദഗ്ധര്‍ ചോദിക്കുന്നു. ഹമാസിന്റെ പൂര്‍ണമായ ഉന്മൂലനമാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ഇസ്രയേല്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

1980-കളില്‍ ഗാസയിലെ ഹമാസിന്റെ ഉദയം മുതല്‍ എല്ലായിടത്തും ഇവര്‍ സഹായവുമായി രംഗത്തുണ്ട്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതും വൈദ്യസഹായം നല്‍കുന്നതും ഇവരായിരുന്നു. അവശരായവരെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കുന്നതിനും ഇവര്‍ മുമ്പിലായിരുന്നു. പല പലസ്തീനികള്‍ക്കും ഈ ധാരണ മാറിയിട്ടില്ല.

Mossad

Also Read: യുദ്ധക്കൊതിയനായ ബൈഡന്റേത് ‘ കടുത്ത തീരുമാനം’; ആഞ്ഞടിച്ച് ഇലോണ്‍ മസ്‌ക്

ഗാസയിലെ ചില പ്രദേശങ്ങള്‍ ഇപ്പോഴും ഹമാസിനെ വളരെയധികം ആശ്രയിക്കുന്നു. അവരുടെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡുകള്‍ക്കുള്ള പിന്തുണ പലസ്തീന്‍ സമൂഹത്തിലെ ചില സര്‍ക്കിളുകള്‍ക്കിടയില്‍ ശക്തമായി തുടരുന്നുണ്ട്.

ഒരു ചാരിറ്റി സംഘടനയായാണ് ഹമാസ് ആരംഭിച്ചത്, അതിലൂടെ സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന അനുഭവം അവര്‍ക്ക് ലഭിച്ചു. ഇസ്ലാമിക സോഷ്യലിസത്തോടുള്ള അവരുടെ മൃദുത്വം അവരെ മികവുറ്റതാക്കുകയും ഗാസയിലെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

Hamas Charity

Also Read: ആണവ പദ്ധതിക്ക് എതിരെ നിന്നാല്‍ കനത്ത വില നല്‍കേണ്ടിവരും; ഇറാന്റെ മുന്നറിയിപ്പ്

ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തെ വ്രണപ്പെടുത്താനുള്ള ഇസ്രയേലിന്റെ ശ്രമങ്ങള്‍ക്കിടയിലും, മാര്‍ച്ചില്‍ തങ്ങളുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നതായി ഹമാസ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സാധ്യതയുള്ള പിന്‍ഗാമികളില്‍ ഖത്തര്‍ ആസ്ഥാനമായുള്ള സിന്‍വാറിന്റെ ഡെപ്യൂട്ടി ഖലീല്‍ അല്‍ ഹയ, 1996 മുതല്‍ 2017 വരെ ഗ്രൂപ്പിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയെ നയിച്ച ഖാലിദ് മഷാല്‍, യഹ്യ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ പേര് സുരക്ഷാ കാരണങ്ങളാല്‍ ഹമാസ് രഹസ്യമായി വെയ്ക്കാന്‍ സാധ്യതയുണ്ട്. യഹ്യ സിന്‍വാറിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട വ്യക്തിയായിരിക്കും പുതിയ നേതാവായി വരിക എന്നാണ് സൂചന.

Israel Attack

Also Read:യുക്രെയിന് അമേരിക്ക നല്‍കിയ സഹായം; കണക്കുകള്‍ കേട്ട് കണ്ണുതള്ളി ലോകരാജ്യങ്ങള്‍

അതേസമയം, ഗാസയിലെ നാശത്തിന്റെയും സിവിലിയന്‍ കഷ്ടപ്പാടുകളുടെയും വ്യാപ്തി ഹമാസിന്റെ അടുത്ത നേതാവിനെ കൂടുതല്‍ കഠിനമായ നിലപാട് സ്വീകരിക്കാന്‍ സഹായിക്കും. ഗാസയില്‍ ഒരു വര്‍ഷത്തിലേറെയായാ ഇസ്രയേല്‍ നടത്തിയ നരനായാട്ടില്‍ 43,799 പേരുടെ ജീവന്‍ നഷ്ടമായതായാണ് കണക്കുകള്‍. അവരില്‍ പലരും പ്രായമായവരും സ്ത്രീകളും കുട്ടികളും ആയിരുന്നു. മറ്റ് ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. യുദ്ധം ഗാസയെ തകര്‍ത്തെറിഞ്ഞു. അത് അവശ്യ അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കുകയും പ്രദേശത്തെ വാസയോഗ്യമല്ലാതാക്കുകയും ചെയ്തു.

ഇത് ഇസ്രയേലിന് പല പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. ഇറാന്‍ വര്‍ഷങ്ങളായി സായുധ പലസ്തീന്‍ ഗ്രൂപ്പുകള്‍ക്ക് നയതന്ത്ര, സാമ്പത്തിക, സൈനിക പിന്തുണ നല്‍കുന്നു, ഒരു പുതിയ ഹമാസ് നേതാവ് കൂടുതല്‍ പരുഷമായ സമീപനം സ്വീകരിക്കുകയാണെങ്കില്‍, ഗാസയില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അഥവാ ഇറാനിന്റെ ഇടപെടല്‍ കൂടുതല്‍ ശക്തമാകാനുള്ള സാധ്യത കൂടുതലാണ്.

Benjamin Netanhahu

Also Read: മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍

ഇസ്രയേല്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റാണ് ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ നിന്ന് വിരല്‍ മുറിച്ചുമാറ്റിയിരുന്നു. ഇസ്രയേലിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെക്കന്‍ ഗാസയില്‍ നടത്തിയ റെയ്ഡിലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിന് നേരെ 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു യഹിയ സിന്‍വാറെന്നാണ് പറയപ്പെടുന്നത്.

2025 മാര്‍ച്ചില്‍ ഇറാന്റെ പിന്തുണയോടെ ഹമാസിന് പുതിയ നേതാവ് വന്നാല്‍ ഇസ്രയേല്‍ വെറുതെയിരിക്കില്ല. എന്നാല്‍, ഹമാസിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ ഇസ്രയേലിന് സാധിക്കില്ല. കാരണം പശ്ചിമേഷ്യയിലെ കരുത്തനായ ഇറാന്റെ പിന്തുണയോടെയായിരിക്കും പുതിയ നേതാവിന്റെ ഉദയം. അങ്ങനെ വരുമ്പോള്‍ ഇസ്രയേലിന് ഇറാനെയായിരിക്കും എതിരിടേണ്ടി വരിക.

Top