ഇസ്രയേൽ ആക്രമണം; വെടിനിർത്തൽ ചർച്ചകൾക്ക് ഇറാൻ പിന്തുണ

പാർലമെന്റ് സ്പീക്കർ നബീഹ് ബെരാരിക്ക് മുമ്പാകെയാണ് വെടിനിർത്തൽ കരാർ അമേരിക്ക മുന്നോട്ടുവെച്ചത്

ഇസ്രയേൽ ആക്രമണം; വെടിനിർത്തൽ ചർച്ചകൾക്ക് ഇറാൻ പിന്തുണ
ഇസ്രയേൽ ആക്രമണം; വെടിനിർത്തൽ ചർച്ചകൾക്ക് ഇറാൻ പിന്തുണ

ബെയ്‌റൂത്ത്: ലബനാനിലെ വെടിനിർത്തൽ ചർച്ചകൾക്ക് പിന്തുണ നൽകുമെന്ന് ഇറാൻ. മുതിർന്ന ഇറാൻ ഉ​​ദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ലബനനി​ൽ ഇസ്രയേൽ ആക്രമണം കൂടുതൽ ശക്തമാകുന്നതിനിടെയാണ് വെടിനിർത്തൽ ചർച്ചകൾക്കുള്ള ഇറാൻ പിന്തുണ.

ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ബെയ്റൂത്തിലെ തെക്കൻ മേഖലകളിൽ തുടർച്ചയായ നാലാം ദിവസവും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിനിർത്തൽ ചർച്ചകളും സജീവമാകുന്നത്. ലബനനിലെ അമേരിക്കൻ അംബാസിഡർ വെടിനിർത്തൽ കരാർ മുന്നോട്ടുവെച്ചതായി മുതിർന്ന രണ്ട് ലബനീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Also Read : ആരോഗ്യവകുപ്പിനെ നയിക്കാ‍ൻ റോബർട്ട് കെന്നഡി അയോഗ്യനെന്ന് വിവാദം

പാർലമെന്റ് സ്പീക്കർ നബീഹ് ബെരാരിക്ക് മുമ്പാകെയാണ് വെടിനിർത്തൽ കരാർ അമേരിക്ക മുന്നോട്ടുവെച്ചത്. വെടിനിർത്തൽ ചർച്ചകൾ നടത്താൻ ബെരാരിയെയാണ് ഹിസ്ബുള്ള ചുമതലപ്പെടുത്തിയിരിക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ബെരാരി ഇറാൻ ഉദ്യോഗസ്ഥനായ അലി ലാരിജനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിർത്തൽ ചർച്ചക​ളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തങ്ങൾ ഒന്നും അട്ടിമറിക്കാൻ നോക്കുന്നില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നു മായിരുന്നു ലാരിജനിയുടെ മറുപടി.

Top