CMDRF

യു.എൻ രക്ഷാസമിതി യോഗം ഉടൻ ചേരണം; അടിയന്തര ആവശ്യവുമായി ഇറാൻ

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചു

യു.എൻ രക്ഷാസമിതി യോഗം ഉടൻ ചേരണം; അടിയന്തര ആവശ്യവുമായി ഇറാൻ
യു.എൻ രക്ഷാസമിതി യോഗം ഉടൻ ചേരണം; അടിയന്തര ആവശ്യവുമായി ഇറാൻ

വാഷിങ്ടൺ: അടിയന്തരമായി യു.എൻ രക്ഷാസമിതി യോഗം ചേരണമെന്ന ആവശ്യവുമായി ഇറാൻ രംഗത്ത്. യു.എൻ അംബാസിഡർ ആമിർ സായി ഇർവാനി ഇത് സംബന്ധിച്ച കത്ത് നൽകി. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ കൊലപാതകത്തെ തുടർന്നാണ് ഇറാന്റെ ആവശ്യം. ഹസൻ നസ്റല്ലയുടെ കൊലപാതകത്തെ അപലപിക്കണമെന്നും 15 അംഗ യു.എൻ സെക്യൂരിറ്റി കൗൺസിൽ ഉടൻ യോഗം ചേരണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

ഇറാന്റെ നയതന്ത്രകാര്യാലയങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ പ്രത്യാക്രമണ മുന്നറിയിപ്പും രാജ്യം നൽകിയിട്ടുണ്ട്. ഭീരത്വ നടപടിയാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇറാൻ കുറ്റപ്പടുത്തി. അതേസമയം, ഇസ്രയേലിന്റെ ആക്രമണങ്ങൾ മൂലം 10 ലക്ഷം പേർക്ക് പലായനം ചെയ്യേണ്ടി വന്നുവെന്ന് ലബനാൻ മന്ത്രി നാസർ യാസിൻ പറഞ്ഞു.

Also Read: വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങൾ: മുന്നറിയിപ്പ് നൽകി ബെഞ്ചമിൻ നെതന്യാഹു

വെള്ളിയാഴ്ച മുതൽ നിരവധി​ പേർക്കാണ് ദഹിയ അടക്കമുള്ള പ്രദേശത്ത് നിന്ന് കൂട്ട പാലായനം നടത്തേണ്ടി വന്നത്. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചു.

ലബനാനിലെ കനത്ത ആക്രമണം സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വഭാവം വെളിപ്പെടുത്തിയെന്ന് ‘എക്സി’ൽ പങ്കുവെച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ഗാസയിലെ ഇസ്രയേൽ ആക്രമണം ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ ഖാംനഈ, ഈ ഘട്ടത്തിൽ ലബനാനും ഹിസ്ബുല്ലക്കുമൊപ്പം നിൽക്കാൻ ലോക മുസ്‍ലിംകളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Top