മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍

യുഎന്നിലെ രാജ്യത്തിന്റെ അംബാസഡര്‍ ഈ ആഴ്ച ആദ്യം ഇലോണ്‍ മസ്‌കുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പാടെ തള്ളിയത്

മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍
മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍

ലോകത്തെ അമ്പരപ്പിച്ചായിരുന്നു അമേരിക്കയുടെ ആ അപ്രതീക്ഷിത നീക്കം ഉണ്ടായത്. തങ്ങളുടെ ആജന്മ ശത്രുവായ ഇറാനുമായി ചില നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത ലോകരാജ്യങ്ങളെ തെല്ലൊന്നമ്പരപ്പെടുത്തി. ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാനുള്ള ആ നിയോഗം വന്നുചേര്‍ന്നതാകട്ടെ ടെക് ലോകത്തെ ഭീമനും കോടീശ്വരനും എക്‌സ് സിഇഒയുമായ സാക്ഷാല്‍ ഇലോണ്‍ മസ്‌കിനും. എന്നാലിപ്പോള്‍ ഇറാന്‍ ഇക്കാര്യത്തില്‍ മലക്കംമറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മസ്‌കുമായി ഇറാന്‍ പ്രതിനിധി ചര്‍ച്ച നടത്തിയെന്നത് വെറും മാധ്യമസൃഷ്ടിയാണെന്നാണ് ഇപ്പോള്‍ ഇറാന്റെ കണ്ടുപിടുത്തം.

യുഎന്നിലെ രാജ്യത്തിന്റെ അംബാസഡര്‍ ഈ ആഴ്ച ആദ്യം ഇലോണ്‍ മസ്‌കുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പാടെ തള്ളിയത്. അതേസമയം ഇറാന്റെ പുതിയ അവകാശവാദം നയതന്ത്ര നിലപാട് സംരക്ഷിക്കാനുള്ള ശ്രമം മാത്രമായിരിക്കാം. ഇങ്ങനെ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് ഇറാന്‍ തുറന്നടിച്ചതിന് പിന്നില്‍, അമേരിക്ക-ഇറാന്‍ ബന്ധം സംബന്ധിച്ച് കൂടുതല്‍ വിവാദങ്ങള്‍ക്കും അന്തര്‍ദേശീയ തലത്തിലുള്ള ചര്‍ച്ചകള്‍ക്കും തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാകാനും സാധ്യതയുണ്ട്.

Ayatollah Ali Khamenei

Also Read: പുടിനുമായുള്ള സൗഹൃദം ചൈനയോടുള്ള ട്രംപിന്റെ നയത്തില്‍ പ്രതിഫലിക്കുമോ? ലോകം കാത്തിരിക്കുന്നു

ഇലോണ്‍ മസ്‌കിന്റെ ടെക് വ്യവസായത്തിലെ വലിയ സ്വാധീനവും, ട്രംപ് പോലുള്ള രാഷ്ട്രീയ നേതാക്കളുടെ അടുത്ത ബന്ധവും, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ലോകരാജ്യങ്ങള്‍ കൂടുതല്‍ ഗൗരവം നല്‍കുന്നു. ഇറാനും-അമേരിക്കയും തമ്മില്‍ ചര്‍ച്ച നടന്നുവെങ്കില്‍ ഇത് നയതന്ത്ര തലത്തില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തും.

ശനിയാഴ്ച ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി, യുഎന്നിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സഈദ് ഇരവാനിയും മസ്‌കും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ഇത്തരമൊരു വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളുടെ കെട്ടുകഥകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

Iran Flag

Also Read: ട്രംപിനെ വധിക്കാൻ ഉദ്ദേശമില്ലെന്ന് ഇറാൻ പറഞ്ഞതായി റിപ്പോർട്ട്

ഇസ്മായില്‍ ബഗായിയുടെ പ്രസ്താവന, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഇറാന്റെ പ്രതിച്ഛായയെ തകര്‍ക്കാനുള്ള ജാഗ്രതാപൂര്‍വമായ ശ്രമമെന്ന നിലയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. ഇത്, രാജ്യത്തിന് നേരെയുള്ള അന്താരാഷ്ട്ര മാധ്യമ കാമ്പെയ്ന്‍ എന്ന ഒരു ഹിഡന്‍ അജണ്ടയ്ക്കാണ് ഇറാന്‍ ഇപ്പോള്‍ രൂപം കൊടുത്തിരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്കുള്ള താല്‍പര്യങ്ങളും, അമേരിക്ക-ഇറാന്‍ ബന്ധത്തില്‍ കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കാനുള്ള തന്ത്രങ്ങളും ഉണ്ടാകാം എന്നുമാണ് ഇറാന്‍ സംശയത്തോടെ വീക്ഷിക്കുന്നത്.

ഇറാന്‍ ഈ വാര്‍ത്തകളെ തള്ളിയതോടെ, ഒരു പ്രതിരോധ നിലപാട് സ്വീകരിക്കുകയും രാജ്യാന്തര തലത്തില്‍ വിഷയം ബലഹീനമാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് പേരിടാത്ത രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, ഇരവാനിയും മസ്‌ക്കും ന്യൂയോര്‍ക്കില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയും ഇറാനും തമ്മിലുള്ള ‘പിരിമുറുക്കം കുറയ്ക്കാനുള്ള’ ഒരു ശ്രമമായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പത്രം വാര്‍ത്ത നല്‍കിയത്.

Elon Musk

Also Read: ഹൂതികളുടെ സാങ്കേതിക മികവ് ഞെട്ടിക്കുന്നതെന്ന് അമേരിക്ക, വൻ ശക്തികൾക്കും വൻ വെല്ലുവിളി ?

2024 ലെ അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയമായി നിഷ്പക്ഷത പുലര്‍ത്തിയിരുന്ന ടെക് വ്യവസായി മസ്‌ക് ജൂലൈയില്‍ ടംപിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ലോകം ചര്‍ച്ച ചെയ്തത്. നവംബര്‍ 5 ന് നടന്ന തിരഞ്ഞെടുപ്പ് മുതല്‍, ട്രംപിന്റെ മാര്‍-എ-ലാഗോ വസതിയില്‍ വിദേശ നേതാക്കളുമായുള്ള ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനൊപ്പം ടെക് വ്യവസായിയെ പലപ്പോഴും ഒരുമിച്ചാണ് കണ്ടത്. മസ്‌ക് പോലുള്ള ധനികരായ വ്യവസായികളുടെ നേതൃത്വത്തിലുള്ള സാങ്കേതിക മേഖല, അമേരിക്കന്‍ രാഷ്ട്രീയ ചര്‍ച്ചകളിലും തീരുമാനങ്ങളിലും കൂടുതല്‍ ശക്തമായ പങ്കാളിത്തം കാണിക്കുന്നു.

മാത്രമല്ല, ഇറാന്‍-ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കേണ്ടത് വന്‍കിട ബിസിനസ്സുകാരായ ട്രംപിനും മസ്‌കിനും ഒരുപോലെ ആവശ്യമാണ്. യുദ്ധം തങ്ങളുടെ ബിസിനസ്സ് ഭാവിയെ തകര്‍ക്കുമെന്നും വ്യാപാര മേഖലയെ അനിശ്ചിതമാകുമെന്നും ഇരുവരും കണക്കുകൂട്ടുന്നു. യുദ്ധം പതുക്കെ ഒരു ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെച്ചാക്കാമെന്നും ട്രംപും മസ്‌കും ഒരേപോലെ ഭയപ്പെടുന്നുണ്ട്. ഇതൊക്കെ തന്നെയാണ് ഇറാനുമായി നല്ലൊരു നയതന്ത്രബന്ധത്തിന് ട്രംപ് മസ്‌കിനെ ചുമതലപ്പെടുത്തിയതെന്നുവേണം കരുതാന്‍.

Trump-Elon Musk

Also Read: ട്രംപിന്റെ ഇടപെടലോടെ റഷ്യയ്ക്ക് ഇരട്ടി നേട്ടം, സെലന്‍സ്‌കിയുടെ ആ ആഗ്രഹം നടക്കില്ല

തന്റെ ആദ്യ ഭരണകാലത്ത്, നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ഒന്നിലധികം ശത്രുതാപരമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. 2015 ലെ ഇറാന്‍ ആണവ കരാറില്‍ നിന്ന് ട്രംപ് അമേരിക്കയെ പിന്‍വലിക്കുകയും ഇറാന് മേല്‍ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 2020 ജനുവരിയില്‍, അമേരിക്ക ഇറാഖില്‍ ഒരു ഡ്രോണ്‍ ആക്രമം നടത്തി ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചു. ഇതിന് കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടിയത്, മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണമായിരുന്നു. ഇതോടെ അമേരിക്ക-ഇറാന്‍ നയന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു.

ഇറാന്‍ പ്രതിനിധിയുമായി മസ്‌ക് ചര്‍ച്ച നടത്തിയത് വാസ്തവമാണെന്നിരിക്കെ ഇറാന്റെ മലക്കം മറിച്ചില്‍ എന്തിനായിരിക്കാമെന്ന പല അഭ്യൂഹങ്ങളുമാണ് ഇപ്പോള്‍ ലോകത്ത് പ്രചരിക്കുന്നത്.

Top