CMDRF

മിസൈലുകൾ തൊടുത്ത് ഇറാൻ; അമേരിക്കൻ സഹായത്തോടെ പ്രതിരോധം തീർത്ത് ഇസ്രയേൽ

ഇറാൻ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകി

മിസൈലുകൾ തൊടുത്ത് ഇറാൻ; അമേരിക്കൻ സഹായത്തോടെ പ്രതിരോധം തീർത്ത് ഇസ്രയേൽ
മിസൈലുകൾ തൊടുത്ത് ഇറാൻ; അമേരിക്കൻ സഹായത്തോടെ പ്രതിരോധം തീർത്ത് ഇസ്രയേൽ

ടെൽ അ​വീ​വ്: ഇസ്രയേലിനെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ബങ്കറുകളിൽ അഭയം തേടിയത് ഒരുകോടി ഇസ്രയേൽ പൗരന്മാരെന്ന് റിപ്പോർട്ട്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് നേരെ ഇറാൻ പ്രയോഗിച്ചത്. അമേരിക്കൻ സഹായത്തോടെ മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രയേൽ സേന അവകാശപ്പെട്ടു.

ഇസ്രയേലിലെ ഗദേരയിലെ സ്‌കൂളിന് നേർക്കുണ്ടായ റോക്കറ്റ് ആക്രമണം സംബന്ധിച്ച ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. ആർക്കും പരുക്കേറ്റതായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഇസ്രയേൽ ഹോം ഫ്രണ്ട് കമാൻഡ് മേധാവി മേജർ ജനറൽ റാഫി മിലോ വ്യക്തമാക്കി. വെസ്റ്റ്ബാങ്കിൽ ഒരു പലസ്തീൻ പൗരൻ കൊല്ലപ്പെടുകയും രണ്ട് ഇസ്രയേലികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ടുണ്ട്.

Also Read: യുദ്ധഭീതിയിൽ പശ്ചിമേഷ്യ; അടിയന്തര യോഗം വിളിച്ച് യു.എൻ രക്ഷാസമിതി

ഇ​സ്ര​യേ​ൽ ക​ര​യു​ദ്ധം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെയാണ് ഇ​റാ​ന്റെ മി​സൈ​ൽ ആ​ക്ര​മണം. ടെൽ അ​വീ​വി​നെയും ജെറൂസലമിനെയും ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ലാ​ക്ര​മ​ണം നടത്തുമെന്ന് അമേരിക്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യിരുന്നു. ഗാസയിലെ ജനതയെയും ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ ഇല്ലാതാക്കിയതിന്റെ പ്രതികരമാണിതെന്ന് ഇറാനിലെ ഇസ്‍ലാമിക് റെവല്യുഷനറി ഗാർഡ് അറിയിച്ചു. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കുന്ന ഇസ്രയേൽ തിരിച്ചടിക്കാനുമുള്ള ഒരുക്കത്തിലാണ്. ഇ​സ്ര​യേ​ലി​നെ സ​ഹാ​യി​ക്കുന്ന​തിനുള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് അമേരിക്കയെന്ന് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ അ​റി​യി​ച്ചു.

ഇറാൻ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസ്, വെടിനിർത്തലിനു ആഹ്വാനം ചെയ്തു. അതേസമയം, ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ​​ തെ​​ക്ക​​ൻ ല​​ബ​​നാ​​നി​​ൽ ചെ​​റി​​യ ദൂ​​ര​​ത്തേ​​ക്ക് ഇ​​സ്ര​​യേ​​ൽ സേ​​ന ക​​ട​​ന്നു​​ക​​യ​​റി. പ​​രി​​മി​​ത​​വും പ്രാ​​ദേ​​ശി​​ക​​വും ചി​​ല കേ​​ന്ദ്ര​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള​​തു​​മാ​​ണ് ​സൈ​​നി​​ക നീ​​ക്ക​​മെ​​ന്ന വി​​ശ​​ദീ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ല​​ബ​​നാ​​നി​​ൽ പു​​തി​​യ യു​​ദ്ധ​​മു​​ഖം തു​​റ​​ന്ന് ക​​ര​​യു​​ദ്ധം തുടങ്ങിയത്.

Top