ആണവായുധത്തെ വെല്ലുന്ന ‘രഹസ്യ ആയുധം’ ഇറാനിൽ, വെളിപ്പെടുത്തി സൈനിക ബ്രിഗേഡിയർ ജനറൽ

ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ചാല്‍ നിര്‍ണായകവും ഖേദകരവുമായ പ്രതികരണം ഉണ്ടാകുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആണവായുധത്തെ വെല്ലുന്ന ‘രഹസ്യ ആയുധം’ ഇറാനിൽ, വെളിപ്പെടുത്തി സൈനിക ബ്രിഗേഡിയർ ജനറൽ
ആണവായുധത്തെ വെല്ലുന്ന ‘രഹസ്യ ആയുധം’ ഇറാനിൽ, വെളിപ്പെടുത്തി സൈനിക ബ്രിഗേഡിയർ ജനറൽ

ണവ ബോംബുകളേക്കാൾ ശക്തിയുള്ള രഹസ്യായുധം തങ്ങളുടെ പക്കലുണ്ടെന്ന്… വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ഇറാൻ. അപ്രതീക്ഷിതമായ ഈ വെളിപ്പെടുത്തലിൽ ശരിക്കും ഞെട്ടിയിരിക്കുന്നതിപ്പോൾ അമേരിക്കയും ഇസ്രയേലും മാത്രമല്ല അവരെ പിന്തുണയ്ക്കുന്ന സഖ്യ രാജ്യങ്ങൾ കൂടിയാണ്. ഏതാണ് ആ ആയുധമെന്നും ആരാണ് ഈ ശക്തി സംഭരിക്കാൻ ഇറാനെ സഹായിച്ചതെന്നുമാണ് അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയുടെയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളും തേടുന്നത്.

ഇറാൻ സൈന്യത്തിന്റെ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം റോസ്താമിയാണ് തികഞ്ഞ ഉത്തരവാദിത്തത്തോടെ തങ്ങൾ ആർജിച്ച പുതിയ ‘രഹസ്യായുധത്തെ’ കുറിച്ച് ലോകത്തിന് മുൻപിൽ തുറന്നുകാണിച്ചിരിക്കുന്നത്.

ഇസ്രയേലിന്റെ ഭീഷണിയെ ചെറുക്കാൻ രാജ്യത്തിന്റെ ആണവശക്തിയുൾപ്പെടെ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇറാനിൽ നിന്നുതന്നെ ശക്തമായിരിക്കെയാണ് രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന വിവരം ഉന്നത സൈനിക മേധാവി തന്നെ പുറത്ത് വിട്ടിരിക്കുന്നത്.

Also Read: ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൻ്റെ എഫ് 35 വ്യോമതാവള ക്യാംപും തകർന്നു, തെളിവുകൾ പുറത്ത്

ഇറാന്റെ പ്രതിരോധ സിദ്ധാന്തം അവലോകനം ചെയ്യാനും ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിരോധനം നീക്കം ചെയ്യാനും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ഒരുകൂട്ടം ഇറാനിയൻ പാർലമെന്റംഗങ്ങൾ രംഗത്ത് വന്നിരുന്നത്. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനോടാണ് ഇത്തരമൊരാവശ്യം അവർ ശക്തമായി മുന്നോട്ട് വച്ചിരുന്നത്. ഇറാന്റെ ആണവ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ഇസ്രയേലിന്റെ തുടർച്ചയായ ഭീഷണികൾക്കിടയിലായിരുന്നു ഈ സമ്മർദ്ദവും അരങ്ങേറിയിരുന്നത്.

ആണവനയം മാറ്റാനുള്ള ആവശ്യത്തെ പിന്തുണച്ച ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം റോസ്താമി ‘ഇക്കാര്യം ആവശ്യപ്പെട്ട പാർലമെന്റംഗങ്ങളോട് നിങ്ങൾക്ക് ചില വശങ്ങളെ’കുറിച്ച് അറിയില്ലെന്നും അവയിൽ ‘വളരെ തരംതിരിച്ചതും അതീവരഹസ്യവുമായ വിവരങ്ങൾ’ ഉൾപ്പെടുന്നുണ്ടെന്നുമാണ് ചൂണ്ടിക്കാണിച്ചത്.

2019 -ൽ യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ഓർമ്മിപ്പിച്ച അദ്ദേഹം ഈ സൈനിക ഉപകരണങ്ങൾ നേരത്തെ തന്നെ വിന്യസിച്ചിട്ടുണ്ടെന്ന സൂചന നൽകിയ ശേഷമാണ് ലോകത്തെ അമ്പരപ്പിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

Also Read: അമേരിക്കൻ സഖ്യരാജ്യങ്ങളിൽ വൻ സുരക്ഷാ ഭീഷണി; റഷ്യൻ തന്ത്രത്തിൽ പകച്ച് നാറ്റോ സഖ്യം

ഇറാന്റെ കൈവശം ‘ആണവായുധങ്ങളേക്കാൾ ശക്തിയുള്ള രഹസ്യായുധം’ ഉണ്ടെന്ന് ഇറാൻ ജനറൽ വ്യക്തമാക്കിയപ്പോൾ അതുകേട്ടവർ പോലും പകച്ചു നിന്നുപോയി എന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയുടെ സഹായത്തോടെ ഇറാൻ മാരകമായ ആയുധം വികസിപ്പിച്ച് കഴിഞ്ഞോ എന്ന ചർച്ചകളും ഇത് സംബന്ധമായി ഉയർന്ന് തുടങ്ങിയിട്ടുണ്ട്.

ഇറാന്റെ കൈവശമുള്ള ആയുധങ്ങളുടെ പ്രഹരശേഷി എന്താണെന്നത് ശത്രുവിന് ചിന്തിക്കാൻ പോലും പറ്റില്ലെന്ന് പറഞ്ഞ ബ്രിഗേഡിയർ ജനറൽ ചില ഉദാഹരണങ്ങളും ഇത് സംബന്ധമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ട്രംപിന്റെ ഭരണകാലത്ത് അമേരിക്ക ഇറാന്റെ എണ്ണ കയറ്റുമതി കുറയ്ക്കാൻ ആഗ്രഹിച്ചപ്പോൾ നിരവധി തന്ത്രപരമായ പ്രതികരണങ്ങൾ ഉണ്ടായതായാണ് ഒരു വെളിപ്പെടുത്തൽ. ഇതിന്റെ കൂടുതൽ വിശദാംശം അദ്ദേഹം നൽകിയില്ലെങ്കിലും ഫുജൈറ തുറമുഖത്ത് അഞ്ച് ടാങ്കറുകൾ പൊട്ടിത്തെറിച്ച സംഭവമാണ് പരാമർശിച്ചിരിക്കുന്നത്.

Fujairah Port

ഈ ആക്രമണം എവിടെ നിന്നാണെന്ന് പോലും ഇതുവരെ അമേരിക്കൻ ചേരിക്ക് കണ്ടെത്താൻ പറ്റിയിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയിൽ ഉൾപ്പെടെ യുഎഇ പരാതി നൽകിയെങ്കിലും തെളിവുകൾ നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ഇറാൻ ബ്രിഗേഡിയർ ജനറൽ അവകാശപ്പെടുന്നത്.

അതായത് ലോകത്ത് ഒരു ഇല അനങ്ങിയാൻ പോലും അത് കണ്ടെത്തുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ചാരക്കണ്ണുകളെ വെട്ടിച്ച് പലതും ഇറാൻ ഇതിനകം തന്നെ നടത്തിയിട്ടുണ്ടെന്നാണ് ഈ പ്രതികരണത്തിൽ നിന്നും മനസ്സിലാകുന്നത്. ഇറാനെ ഒരിക്കലും മുൻവിധിയോട് കൂടി കാണരുതെന്ന വാദത്തെ ബലപ്പെടുത്തുന്ന വെളിപ്പെടുത്തൽ കൂടിയാണിത്.

Also Read: അമേരിക്കൻ സൈനിക ക്യാംപിന് മുകളിൽ അജ്ഞാത ഡ്രോണുകൾ, ഇറാൻ്റെ ഡ്രോണുകളെന്ന് സംശയം

ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ചാൽ നിർണായകവും ഖേദകരവുമായ പ്രതികരണം ഉണ്ടാകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആ ‘നിർണ്ണായക ആയുധത്തെ’ കുറിച്ചുള്ള സൂചനയാണ് ഇപ്പോൾ ഇറാൻ ബ്രിഗേഡിയർ ജനറലും നൽകിയിരിക്കുന്നത്. തീർച്ചയായും ആശങ്കപ്പെടേണ്ട കാര്യം തന്നെയാണത്.

Israel Flag

ദുരൂഹമായ അനവധി ആയുധങ്ങളുള്ള രാജ്യമാണ് ഇറാൻ. കൂടാതെ, റഷ്യയുമായുള്ള അടുത്ത സഹകരണം മൂലം അവരുടെ ആധുനിക ആയുധക്കലവറയും വികസിപ്പിച്ചിട്ടുണ്ട്. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്.

നിലവിൽ പ്രഖ്യാപിത ആണവരാജ്യങ്ങൾ അല്ലെങ്കിലും ഇറാന്റെയും ഇസ്രയേലിന്റെയും കൈവശം ആണവായുധങ്ങൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ കണക്കുകൂട്ടലുകളെ പോലും തെറ്റിക്കുന്ന പ്രതികരണമാണ് ഇറാന്റെ പുതിയ വെളിപ്പെടുത്തലിലൂടെ സംഭവിച്ചിരിക്കുന്നത്. ആണവ ബോംബുകളേക്കാൾ ശക്തിയുള്ള രഹസ്യായുധങ്ങൾ റഷ്യയുടെ രഹസ്യ ശേഖരത്തിൽ ഉണ്ടെന്നുള്ളതിന് സ്ഥിരീകരണമില്ലെങ്കിലും പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇറാന്റെ കൈവശം അത്തരം ആയുധമുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉറവിടം റഷ്യ തന്നെ ആയിരിക്കും.

Iran Flag

യുക്രെയിനെ മുൻനിർത്തി റഷ്യയെ പുകയ്ക്കാൻ ഇറങ്ങിയ അമേരിക്കൻ ചേരി സ്വയം പുകയുന്ന അവസ്ഥയിലാണിപ്പോഴുള്ളത്. യുക്രെയിനും ഇസ്രയേലിനും പുറമെ ദക്ഷിണ കൊറിയ, തായ്‌വാൻ രാജ്യങ്ങളും വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ ഇറാനും സഖ്യകക്ഷികളും പശ്ചിമേഷ്യയെ യുദ്ധത്തിൽ മുക്കും. ഇറാന്റെ എണ്ണപ്പാടം കത്തിയാൽ തിരിച്ച് അവരും കത്തിക്കും ഇത് ഈ മേഖലയിലെ അമേരിക്കൻ സൈനിക ക്യാംപുകൾക്കും വൻ ഭീഷണി ഉയർത്തും. ഇറാനെ ആക്രമിക്കാൻ അറബ് രാജ്യങ്ങളുടെ വ്യോമതാവളങ്ങൾ വേദിയായാൽ ആ രാജ്യങ്ങളെയും ആക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Also Read: ഒടുവിൽ അയൺ ഡോമും ഇറാൻ തകർത്തു, അമേരിക്കയുടെ ‘താഡിൽ’ അഭയം തേടി ഇസ്രയേൽ!

ഈ പശ്ചാത്തലത്തിൽ മേഖലയാകെ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കേണ്ടതായി വരും. ഇറാൻ അവകാശപ്പെട്ട രഹസ്യായുധം അവരുടെ പക്കലുണ്ടെങ്കിൽ അത് പ്രയോഗിക്കാനുള്ള സാധ്യതയും കൂടുതലാണ്.

അമേരിക്കൻ സൈന്യം ഇറാനെ ആക്രമിക്കുന്നതിന് തടയിടാനാണ് അമേരിക്കൻ ചേരിയിലുള്ള തായ്‌വാനും ദക്ഷിണ കൊറിയക്കുമെതിരെ റഷ്യൻ ചേരി പടപുറപ്പാടുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ദക്ഷിണ കൊറിയക്ക് നേരെ ആക്രമണ ഭീഷണിയുയർത്തി സൈനികരെ സജ്ജരാക്കിയിരിക്കുന്നത് ഉത്തര കൊറിയയാണെങ്കിൽ തായ്‌വാനെ വളഞ്ഞ് സൈനിക പരിശീലനം നടത്തുന്നത് ചൈനയാണ്. റഷ്യൻ നാവികസേനയും, ചൈനീസ് നാവികസേനയും സംയുക്ത സൈനികാഭ്യാസവും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ അമേരിക്കയെയും അവരുടെ ചേരിയിലുള്ള രാജ്യങ്ങളെയും പ്രതിരോധത്തിലാക്കുന്നതാണ്. ഒപ്പമുള്ള രാജ്യങ്ങളിൽ ഒരേസമയം സംഘർഷമുണ്ടാകുന്നത് എങ്ങനെ നേരിടണമെന്നറിയാതെ അന്തംവിട്ടിരിക്കുന്നത് ഇപ്പോൾ അമേരിക്കയാണ്. അവർ ശരിക്കും പെട്ടു എന്നു തന്നെ പറയേണ്ടി വരും.

വീഡിയോ കാണാം

Top