അമേരിക്കയുടെ അവകാശ വാദം അടിസ്ഥാനരഹിതം; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ട് തള്ളി ഇറാന്‍

ഇറാനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ അവകാശ വാദം അടിസ്ഥാനരഹിതം; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ട് തള്ളി ഇറാന്‍
അമേരിക്കയുടെ അവകാശ വാദം അടിസ്ഥാനരഹിതം; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ട് തള്ളി ഇറാന്‍

വാഷിങ്ടണ്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ ഗൂഢാലോചന നടത്തിയെന്ന യുഎസ് നീതിന്യായ വകുപ്പിന്റെ (ഡിഒജെ) റിപ്പോര്‍ട്ട് തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രാലയം. അമേരിക്കയുടെ അവകാശ വാദം അടിസ്ഥാനരഹിതമാണെന്നും ഇറാന്‍ വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ സയണിസ്റ്റ്, ഇറാന്‍ വിരുദ്ധ വിഭാഗം നടത്തുന്ന ഗൂഢാലോചനയാണെന്നും ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായി മാധ്യമങ്ങളോട് പറഞ്ഞു.

ഇറാനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. വെള്ളിയാഴ്ച ന്യൂയോര്‍ക്ക് സിറ്റി ഫെഡറല്‍ കോടതിയില്‍ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്യുകയും ചെയ്തു. 51 കാരനായ അഫ്ഗാന്‍ പൗരന്‍ ഫര്‍ഹാദ് ഷാക്കേരിയെ ട്രംപിനെ നിരീക്ഷിക്കാനും വധിക്കാനും ചുമതലപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഇറാനില്‍ താമസിക്കുന്നതായി കരുതപ്പെടുന്ന ഷാക്കേരി ഒളിവിലാണ്. കുട്ടിക്കാലത്ത് യുഎസിലേക്ക് കുടിയേറിയ ഇയാള്‍, 2008-ല്‍ കവര്‍ച്ചക്കേസില്‍ ശിക്ഷിക്കപ്പെട്ട് നാടുകടത്തപ്പെട്ടു. പദ്ധതി നടപ്പാക്കാനായി രണ്ട് യുഎസ് പൗരന്മാരെ ഷാക്കേരി കരാറിനെടുത്തെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇറാനിയന്‍ വംശജനായ ഒരു അമേരിക്കക്കാരനെ 100,000 ഡോളറിന് നിരീക്ഷണത്തിന് ചുമതലപ്പെടുത്തി. ഇറാനിയന്‍ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ മാസിഹ് അലിനെജാദ് എന്ന പത്രപ്രവര്‍ത്തകനായിട്ടാണ് ഇയാള്‍ എത്തിയതെന്നും പരാതിയില്‍ പറയുന്നത്.

Top