CMDRF

ആക്രമിക്കാനൊരുങ്ങി ഇറാൻ; ഏറ്റുമുട്ടലിന് തയ്യാറായി ഇസ്രായേൽ

ആക്രമിക്കാനൊരുങ്ങി ഇറാൻ; ഏറ്റുമുട്ടലിന് തയ്യാറായി ഇസ്രായേൽ
ആക്രമിക്കാനൊരുങ്ങി ഇറാൻ; ഏറ്റുമുട്ടലിന് തയ്യാറായി ഇസ്രായേൽ

ടെഹ്‌റാൻ: നാപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ആക്രമണം സംബന്ധിച്ച പദ്ധതി ​ഇറാൻറെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി പരിഗണിച്ചുവരികയാണെന്നും ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണെന്നും ഇറാൻറെ ഉന്നത നേതൃത്വം. ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തങ്ങൾ തയ്യാറാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു യുദ്ധകാല മന്ത്രിസഭയുടെ യോഗം വിളിച്ചിട്ടുള്ളതായും റിപ്പോർട്ടുണ്ട്.

ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പരിഭ്രാന്തരായ ഇസ്രയേലുകാർ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുകയാണെന്നാണ് വിവരം. ആക്രമണമുണ്ടായാൽ ഊർജവിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ ജനറേറ്ററുകളുടെ വിൽപ്പനയും കുത്തനെ കൂടി.

ഇറാൻ-ഇസ്രയേൽ സംഘർഷ സാധ്യത നിലനിൽക്കേ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനും യാത്രകൾ പരമാവധി കുറയ്ക്കാനും നിർദേശമുണ്ട്. ഇവിടങ്ങളിലുള്ള ഇന്ത്യക്കാരോട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാനും നിർദേശത്തിൽ പറയുന്നു.

Top