‘ഇസ്രയേൽ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിൽ വിജയം’- ഇറാൻ

ഇറാന്റെ മിസൈൽ സിസ്റ്റം ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു

‘ഇസ്രയേൽ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിൽ വിജയം’- ഇറാൻ
‘ഇസ്രയേൽ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിൽ വിജയം’- ഇറാൻ

ടെഹ്‌റാൻ: രാജ്യത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തെ പ്രതിരോധിച്ചതായി ഇറാൻ. ചില സ്ഥലങ്ങളിൽ പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും, തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി ചെറുത്തുനിന്നതായി ഇറാൻ എയർ ഡിഫൻസ് വ്യക്തമാക്കി.

ടെഹ്‌റാൻ, ഖുസെസ്ഥാൻ, ഇലാം പ്രവിശ്യകളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമമെന്നും എന്നാൽ, ചെറുത്തുതോൽപിച്ചു​വെന്നും അറിയിപ്പിൽ പറഞ്ഞു. അതേസമയം, ഇറാൻ തങ്ങളെ ആക്രമിച്ചതിനുള്ള തിരിച്ചടി ഇന്ന് നടന്ന ആക്രമണത്തോടെ അവസാനിപ്പിക്കുകയാണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ മുതിർന്ന വക്താവ് ഡാനിയേൽ ഹാഗാരി വ്യക്തമാക്കി.

Also Read: കമല ഹാരിസിന്റെ റാലിയിൽ ആവേശമായി ‘ക്വീൻ ബെയ്’

ആക്രമണം അവസാനിപ്പിച്ച് ഇസ്ര യേൽ പോർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്റലിജൻസിന്റെ സഹായത്തോടെ ഇറാൻ മിസൈൽ നിർമാണ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ അവകാശവാദം. ഇറാന്റെ മിസൈൽ സിസ്റ്റം ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു.

ലക്ഷ്യം പൂർത്തീകരിക്കാൻ ഇസ്രായേൽ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആക്രമണം നടക്കുമ്പോൾ ഇറാന്റെ മിസൈൽ പ്രതിരോധസംവിധാനം പ്രവർത്തിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നു. അൽ ജസീറ ഇതിന് തെളിവായി വിഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.

Top