CMDRF

ഹസൻ നസ്റല്ലയെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ സൈന്യത്തിനു നൽകിയത് ഇറാൻ പൗരൻ

ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ഇസ്രയേൽ നസ്റല്ലയെ കൊലപ്പെടുത്തിയതെന്നാണ് ഇറാൻ ആരോപിച്ചത്

ഹസൻ നസ്റല്ലയെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ സൈന്യത്തിനു നൽകിയത് ഇറാൻ പൗരൻ
ഹസൻ നസ്റല്ലയെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ സൈന്യത്തിനു നൽകിയത് ഇറാൻ പൗരൻ

ജറുസലേം: ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്റല്ലയെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ സൈന്യത്തിനു നൽകിയത് ഇറാൻ പൗരനായ ഇസ്രയേൽ ചാരനെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ. ഇയാൾ വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേൽ സൈന്യം മിസൈൽ വർഷിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.

നസ്റല്ല കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇസ്രയേൽ സൈന്യത്തിന് ചാരൻ വിവരം നൽകിയതെന്നാണ് ലെബനൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. ബെയ്റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗർഭ അറയിൽ വെച്ച് ഉന്നതതല അംഗങ്ങളുമായി ഹസൻ നസ്റല്ല യോഗം ചേരുന്നുവെന്നായിരുന്നു ചാരൻ ഇസ്രയേൽ സൈന്യത്തെ അറിയിച്ചത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു ബയ്റുത്തിലെ വ്യോമാക്രമണത്തിൽ നസ്റല്ല കൊല്ലപ്പെട്ടത്. ലോകത്തെ ഭീതിപ്പെടുത്താൻ നസ്റല്ല ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേൽ സൈന്യമാണ് മരണവാർത്ത അറിയിച്ചത്. പിന്നീടിത് ഹിസ്ബുള്ളയും സ്ഥിരീകരിച്ചു.

Also Read: ഹിസ്ബുള്ള തലവന്മാരെ ലക്ഷ്യമിട്ട് ഇസ്രയേൽ; ഇറാ​ന്‍റെ പരമോന്നത നേതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

നസ്റല്ലയെ വധിച്ചെന്ന പ്രഖ്യാപനത്തിനു പിന്നാലെ തങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന ആരിലേക്കും എത്തുമെന്ന് ഇസ്രയേൽ സൈനികമേധാവി പറഞ്ഞു. ബയ്റുത്ത് ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടെന്നും 91 പേർക്ക് പരുക്കേറ്റെന്നും ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ഇസ്രയേൽ നസ്റല്ലയെ കൊലപ്പെടുത്തിയതെന്നാണ് ഇറാൻ ആരോപിച്ചത്. 5000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. യു.എസ്. നൽകിയ ബോംബുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നും ഇറാൻ പറയുന്നു.

Top