CMDRF

ട്രംപിനെ വധിക്കാൻ ഇറാൻ; ലക്ഷ്യം അമേരിക്കയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കൽ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ശേഷം ട്രംപിനു നേരെ ഇതുവരെ നടന്ന 2 വധശ്രമങ്ങൾ ഇറാനുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ട്രംപിനെ വധിക്കാൻ ഇറാൻ; ലക്ഷ്യം അമേരിക്കയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കൽ
ട്രംപിനെ വധിക്കാൻ ഇറാൻ; ലക്ഷ്യം അമേരിക്കയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കൽ

വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റും നിലവിൽ നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമ പദ്ധതികൾ മെനയുന്നതായി പുതിയ ഇന്റലിജൻസ് മുന്നറിയിപ്പ്. ഇറാൻ ഭീഷണിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ദേശീയ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫിസാണ് ട്രംപിനു കൈമാറിയത്.

ട്രംപിനെ വധിക്കുക വഴി യുഎസിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഇതുവരെയുള്ള നീക്കമെല്ലാം പാളിയെങ്കിലും അവർ ഇനിയും അതിനുള്ള ശ്രമം തുടരുമെന്ന് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‌‌‌ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘തനിക്കു ചുറ്റും ഇത്ര ബൃഹത്തായ സുരക്ഷാവലയം മുൻപൊരിക്കലും ഉണ്ടായിട്ടില്ല’– തന്റെ സുരക്ഷ കൂട്ടിയ കാര്യം സ്ഥിരീകരിച്ച് ട്രംപ് പറഞ്ഞു.

Also Read: ഈ രാജ്യത്തും ഇനി സ്വവർഗ വിവാഹമാകാം…

ഇതുവരെ ഉണ്ടായത് രണ്ട് വധശ്രമങ്ങൾ

DONALD TRUMP

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ശേഷം ട്രംപിനു നേരെ ഇതുവരെ നടന്ന 2 വധശ്രമങ്ങൾ ഇറാനുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷേ, ഇറാന്റെ ഗൂഢപദ്ധതിയിൽ പങ്കാളിയെന്നു കരുതുന്ന ഒരു പാക്കിസ്ഥാൻകാരനെ മാസങ്ങൾക്കു മുൻപ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ ഇതിനിടെ, അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസിന്റെ അരിസോനയിലെ ഓഫിസിനു നേരെ കഴിഞ്ഞയാഴ്ച നടന്ന വെടിവയ്പിന്റെ വിവരങ്ങൾ പുറത്തുവന്നത് വലിയ പരിഭ്രാന്തി പരത്തി.

Top